HOME
DETAILS

പൊതുവിദ്യാഭ്യാസ ലയനം: കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ മാറ്റി

  
backup
October 11 2018 | 18:10 PM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%b2%e0%b4%af%e0%b4%a8%e0%b4%82-%e0%b4%95%e0%b4%ae

 


മലപ്പുറം: പൊതുവിദ്യാഭ്യാസ വകുപ്പ് ലയനം ഉള്‍പ്പെടെ വിദ്യാഭ്യാസ അവകാശ നിയമം സംബന്ധിച്ചു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപീകരിച്ച വിദഗ്ധ സമിതിയുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റി. ആറു മാസത്തെ കാലാവധിയില്‍ രണ്ടു തവണ തിയതി ദീര്‍ഘിപ്പിച്ചുനല്‍കിയ മുന്‍ എസ്.ഇ.ആര്‍.ടി ഡയരക്ടര്‍ ഡോ. എം.എ ഖാദര്‍ അധ്യക്ഷനായുള്ള മൂന്നംഗം സമിതിയുടെ പരിഗണനാ വിഷയങ്ങളാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സര്‍ക്കാര്‍ മാറ്റിയത്.
നിശ്ചിത സമയത്തിനകം പഠനം പൂര്‍ത്തീകരിക്കാത്തതിനാല്‍ കാലാവധി ദീര്‍ഘിപ്പിച്ചുനല്‍കിയ കമ്മിഷന് അവസാന നിമിഷം ലക്ഷക്കണക്കിനു രൂപയുടെ സര്‍ക്കാര്‍ സഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി 2017 ഒക്ടോബര്‍ 19നാണ് സര്‍ക്കാര്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയത്.
ഇതേ സമിതിയുടെ പ്രവര്‍ത്തന കാലാവധി 2018 മാര്‍ച്ച് മൂന്നിന് ആറു മാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ചുനല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് നവംബര്‍ ആദ്യവാരം സമര്‍പ്പിക്കുമെന്ന വിദഗ്ധ സമിതിയുടെ പ്രതികരണം കഴിഞ്ഞ ദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കേയാണ് സര്‍ക്കാരിന്റെ പുതിയ നടപടി.
പ്രീ പ്രൈമറി മുതല്‍ പ്ലസ്ടു തലംവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ടായിരുന്നു നേരത്തെ ഖാദര്‍ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ നിര്‍ണയിച്ചിരുന്നത്. എന്നാല്‍, ഇതില്‍ മാറ്റം വരുത്തി 2009ലെ വിദ്യാഭ്യാസ അവകാശ നിയമം സംബന്ധിച്ചു ഘടനാപരവും അക്കാദമികപരവുമായ എല്ലാ വശങ്ങളും പഠിച്ചു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നതാണ് പുതിയ പരിഗണനാ വിഷയത്തിലെ ആദ്യ ചുമതല.
ഇതിന്റെ ഭാഗമായി നേരത്തെ ലഭിച്ചിരിക്കുന്ന നിര്‍ദേശങ്ങളില്‍ വ്യക്തത വരുത്തേണ്ട ഭാഗങ്ങള്‍ പരിശോധിച്ചു സമഗ്രമായ നിര്‍ദേശം നല്‍കണം.
12ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന്റെ എല്ലാതലങ്ങളും ഗുണമേന്‍മാ വിദ്യാഭ്യാസം ഉറപ്പാക്കാനുതകുംവിധം ഘടനാപരമായ മാറ്റം ഉള്‍പ്പെടെയുള്ള വശങ്ങളും പഠിക്കുകയും നിര്‍ദേശിക്കുകയും വേണമെന്നാണ് ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന കമ്മിഷനോട് അവസാനഘട്ടത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്ര നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള കേരളാ വിദ്യാഭ്യാസ അവകാശ നിയമം ഉടച്ചുവാര്‍ക്കേണ്ടിവരും.
ഇത്തരം നിര്‍ദേശങ്ങളും നല്‍കണം. അതേസമയം, കാലാവധി കഴിയാറായ വിദഗ്ധ സമിതിക്കു മൂന്ന് ജീവനക്കാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കാന്‍ മുന്‍കാല പ്രാബല്യത്തോടെയാണ് അനുമതി. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെയര്‍മാന്റെ ആവശ്യാനുസരണം ഒരു വാഹനവും മുന്‍കാല പ്രാബല്യത്തോടെ അനുവദിച്ചിരിക്കുകയാണ്. കാലാവധി കഴിയുന്ന സമിതിയുടെ ചെലവ് വഹിക്കാന്‍ സീമാറ്റ് കേരളയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago
No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago
No Image

പാമ്പ് കടിയേറ്റത് അറിഞ്ഞില്ല എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

Kerala
  •  a month ago
No Image

എംസാറ്റ് പരീക്ഷ റദ്ദാക്കി യുഎഇ

uae
  •  a month ago