HOME
DETAILS

കേയി റുബാത്ത് സ്വത്ത് തര്‍ക്കം പരിഹരിക്കുമെന്ന പ്രതീക്ഷയില്‍ ആക്ഷന്‍ കമ്മിറ്റികള്‍

  
backup
August 04 2019 | 19:08 PM

%e0%b4%95%e0%b5%87%e0%b4%af%e0%b4%bf-%e0%b4%b1%e0%b5%81%e0%b4%ac%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a4%e0%b4%b0


തലശ്ശേരി: മക്കയില്‍ മലയാളി വിശ്വാസികള്‍ക്കായി ഒരുക്കിയിരുന്ന കേയി റുബാത്ത് സംരംഭവും സ്വത്ത് തര്‍ക്കവും വീണ്ടും ചര്‍ച്ചാ വിഷയമാകുന്നു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശരിയായ ഇടപെടലുകള്‍ പ്രതീക്ഷിക്കുകയാണു തലശ്ശേരി കേന്ദ്രീകരിച്ചുള്ള ആക്ഷന്‍ കമ്മിറ്റികള്‍.
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുമായി കേരളാ വഖ്ഫ് ബോര്‍ഡ് അംഗങ്ങള്‍ ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. സഊദിയില്‍ സന്ദര്‍ശനം നടത്തിയാല്‍ കേയി റുബാത്ത് വിഷയം സംസാരിക്കുമെന്നു കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.
സഊദി ഭരണകൂടം സ്വീകരിക്കുന്ന നിലപാടാണ് ഇനി നിര്‍ണായകം. തലശ്ശേരി പാലിശ്ശേരിയിലെ കേയി കുടുംബാംഗം മായന്‍കുട്ടി എളയയാണു കേരളത്തില്‍ നിന്നെത്തുന്ന വിശ്വാസികള്‍ക്കായി മക്കയില്‍ വിശ്രമ സ്ഥലം ഒരുക്കിയിരുന്നത്. ഹവാന്‍ വികസനത്തിന്റെ ഭാഗമായി സഊദി സര്‍ക്കാര്‍ മൂന്നു ഘട്ടങ്ങളിലായി വര്‍ഷങ്ങള്‍ക്കു മുന്‍പ് വിശ്രമകേന്ദ്രം പൊളിച്ചുമാറ്റിയിരുന്നു. വിശ്രമകേന്ദ്രം പൊളിച്ചുമാറ്റിയെങ്കിലും നിക്ഷേപമായി ലഭിച്ച 5,000 കോടിയോളം രൂപ അവകാശികള്‍ക്കു നല്‍കുമെന്നാണ് പറയുന്നത്. സഊദി സര്‍ക്കാര്‍ ആരായുന്ന മായന്‍കുട്ടിയുടെ അവകാശികളെക്കുറിച്ചാണ് ഇപ്പോഴും നിലനില്‍ക്കുന്ന ചോദ്യം. 1970 കാലഘട്ടത്തില്‍ സഊദി സര്‍ക്കാര്‍ ഉന്നയിച്ച ചോദ്യത്തിന് അവകാശികള്‍ ആരും ഇല്ലെന്നായിരുന്നു തലശ്ശേരി തഹസില്‍ദാര്‍ അന്ന് സാക്ഷ്യപത്രം നല്‍കിയിരുന്നത്. ഉടമസ്ഥാവകാശം ഉന്നയിച്ച് നിരവധിപേര്‍ രംഗത്തുവന്നതാണു വീണ്ടും ചര്‍ച്ച സജീവമാക്കുന്നത്.
കേയി റുബാത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് രണ്ടു വിഭാഗങ്ങളാണു നിലവില്‍ രംഗത്തുള്ളത്. കേയി കുടുംബവും പ്രസിദ്ധമായ അറക്കല്‍ കുടുംബവും. വര്‍ഷങ്ങള്‍ക്കു മുന്‍പും ഈ അവകാശത്തര്‍ക്കം വലിയ വിവാദങ്ങളിലേക്കു നയിച്ചിരുന്നു. തങ്ങളാണു യഥാര്‍ഥ അനന്തരാവകാശികള്‍ എന്ന വാദവുമായി കേയി റുബാത്ത് ആക്ഷന്‍ കമ്മിറ്റികള്‍ രംഗത്ത് വരികയും ചെയ്തിരുന്നു. റുബാത്ത് സ്ഥാപിച്ച മായന്‍കുട്ടി എളയക്കു മക്കളില്ലായിരുന്നു. മായന്‍കുട്ടി എളയ റുബാത്ത് ദൈവത്തിനു സമര്‍പ്പിച്ചതാണ് എന്ന വാദവും നിലനില്‍ക്കുന്നുണ്ട്. സ്വത്തില്‍ മരുമക്കത്തായ സമ്പ്രദായം സഊദിയില്‍ ഇല്ലാത്തതു പണം കൈമാറാനും തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ ആ പണത്തിനു കേരളത്തിലെ പിന്‍മുറക്കാര്‍ക്ക് അവകാശമില്ലെന്ന വാദവും ഉയരുന്നുണ്ട്. ആ പണം കൊണ്ട് മക്കയില്‍ പുതിയ റുബാത്ത് സ്ഥാപിക്കണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചിരുന്നു. എന്നാല്‍ വേണ്ടത്ര പഠനം ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ലാസിനിടെ സഹപാഠിയോട് സംസാരിച്ചതിന് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂര മർദനം; ഒൻപതാം ക്ലാസുകാരന്റെ തോളെല്ലിന് പരിക്ക്

Kerala
  •  10 days ago
No Image

കെട്ടിടം പൊളിക്കുന്നതിനിടെ നെഞ്ചില്‍ ജാക്ക് ഹാമര്‍ തുളച്ചുകയറി 60കാരന് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

828 മില്യൺ ഡോളർ സംഭാവന; ഗസ്സക്ക് ഏറ്റവും കൂടുതൽ സഹായം നൽകിയ രാജ്യമായി യുഎഇ 

uae
  •  10 days ago
No Image

ഗുണ്ടകളുടെ ആക്രമണത്തിൽ ഒല്ലൂർ സിഐക്ക് കുത്തേറ്റു

Kerala
  •  10 days ago
No Image

അഡ്‌ലെയ്‌ഡിൽ ഓപ്പണർ രാഹുൽ തന്നെ; രോഹിത് മധ്യ നിരയിൽ

Cricket
  •  10 days ago
No Image

വീടുകളില്‍ ആര്‍സിസിബി സ്ഥാപിക്കണമെന്ന് പറയുന്നതിന്റെ കാരണമിതാണ്

Tech
  •  10 days ago
No Image

ഗാന്ധി കുടുംബത്തോട് താൻ കാണിച്ച ലോയൽറ്റി, റോയൽറ്റിയായി തിരികെ ലഭിക്കുമെന്നാണ് കരുതുന്നത് '; ഡി കെ ശിവകുമാർ

National
  •  10 days ago
No Image

അൽ സില മറൈൻ ഫെസ്‌റ്റിവൽ ആരംഭിച്ചു

uae
  •  10 days ago
No Image

സർക്കാർ ഓഫീസുകളിലേക്കുള്ള പൊതു പ്രവേശനം തടഞ്ഞതായി കണ്ടെത്തി; മൂന്ന് സർക്കാർ വകുപ്പ് മേധാവികളെ വിമർശിച്ച് ദുബൈ ഭരണാധികാരി

uae
  •  10 days ago
No Image

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് അധികാരമേറ്റു; ഒപ്പം നയിക്കാന്‍ പവാറും ഷിന്‍ഡെയും

National
  •  10 days ago