HOME
DETAILS
MAL
ക്ഷീരകര്‍ഷകരുടെ ആശങ്കയ്ക്ക് പരിഹാരം വേണം: മന്ത്രി
backup
June 02 2017 | 00:06 AM
തിരുവനന്തപുരം: പശുവിനെ വളര്‍ത്തിയാല്‍ ജയിലില്‍ കിടക്കേണ്ടിവരുമെന്ന ഭയം സംസ്ഥാനത്തെ ക്ഷീരകര്ഷകര്ക്കുണ്ടെന്നും ഈ ആശങ്ക ഉടന്‍ പരിഹരിക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്. പശുവിന്റേതായി സംസ്ഥാനത്തുയര്ന്നിട്ടുള്ള പ്രശ്നം കാര്‍ഷിക പ്രശ്നമാണ്. മതവികാരത്തിന്റെ പ്രശ്നമല്ല. ക്ഷീരകര്‍ഷകരെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്താന്‍ നമുക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
ലോക ക്ഷീരദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തില്‍ ആശംസ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ധവള വിപ്ലവം ആവിഷ്കരിച്ച വര്‍ഗീസ് കുര്യന് അമുല്‍ എന്ന പ്രസ്ഥാനത്തെ വളര്‍ത്തിയെടുത്തതുപോലെ കേരളത്തിലെ മില്‍മ വളരാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് നാം ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."