ഇനി ഫഌക്‌സിനോട് വിടപറയാം; മാര്‍ഗതടസങ്ങള്‍ നീക്കുന്നു
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ഫ്‌ളക്‌സുകളും ബാനറുകളും തോരണകളും നീക്കിതുടങ്ങി. പൊതുജനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ റോഡ് അരികിലും ഫുട്പത്തിലും കെട്ടിയ ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും യുദ്ധകാല അടിസ്ഥാനത്തില്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടതിന്റെ ഭാഗമായാണ് നടപടി. കണ്ണൂര്‍ കോര്‍പറേഷന്‍ എ ഡിവിഷന്‍ പരിധിയിലെ കണ്ണൂര്‍ നഗരത്തിലും താണയിലുമാണ് ഇന്നലെ നീക്കം ചെയ്തത്. വിവിധ പാര്‍ട്ടികള്‍ക്ക് ഇനി ഫ്‌ളക്‌സുകള്‍ സ്ഥാപിക്കാന്‍ കോര്‍പ്പറേഷന്‍ അനുമതി വേണം. അനുമതിയില്ലാതെ ഫ്‌ളകസുകളും ബാനറുകളും സ്ഥാപിച്ചാല്‍ അവര്‍ക്കെതിരെ അധികൃതര്‍ നടപടി സ്ഥീകരിക്കുകയും പിഴ ചുമത്തുകയും ചെയ്യും. വര്‍ഷങ്ങള്‍പ്പഴക്കമുള്ള ദ്രവിച്ച ഇരുമ്പുകളില്‍ ബന്ധിച്ച ഫ്‌ളക്‌സുകളക്കടക്കം ഇന്നലെ നീക്കം ചെയ്തതിലുണ്ടായിരുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുല്‍സത്താര്‍, ഹംസ, ബോബിഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നീക്കം ചെയ്തത്. താണ മുതല്‍ താഴെചൊവ്വ വരെയുള്ള ഫ്‌ളക്‌സു ബോര്‍ഡുകള്‍ നാളെ നീക്കം ചെയ്യുമെന്നും പൊതുജനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും നഗരത്തിലൂടെയുള്ള സുഗമസഞ്ചാരത്തിന് വഴിയൊരുക്കുമെന്നും കോര്‍പറേഷന്‍ സെക്രട്ടറി രാധാകൃഷ്ണന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."