മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ ക്വാട്ട വെട്ടിക്കുറച്ചത് പ്രതിഷേധാര്‍ഹമെന്ന്
കൊല്ലം: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ ക്വാട്ട പെര്‍മിറ്റ് ഒന്നിന് മാസം 129 ലിറ്റര്‍ കൊടുത്തുകൊണ്ടിരുന്ന മണ്ണെണ്ണ ഇപ്പോള്‍ 50 ലിറ്ററായി വെട്ടിക്കുറച്ചത് പ്രതിഷേധാര്‍ഹമാണെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആര്‍.ഓസ്റ്റിന്‍ ഗോമസ് പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് പ്രധാന ഘടകമായ മണ്ണെണ്ണ പഴയതുപോലെ 129 ലിറ്റര്‍ ആക്കി പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പണിയെടുക്കുമ്പോള്‍ ഉണ്ടാകുന്ന അപകട മരണത്തിന് നിലവിലെ 5 ലക്ഷത്തില്‍ നിന്നും 10 ലക്ഷം രൂപ ധനസഹായമായി വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.ലീലാകൃഷ്ണന്‍, കൗണ്‍സിലര്‍ ബെര്‍ലിന്‍ ഫ്രാന്‍സിസ്, എ.സി.ജോസ്, എന്‍.മരിയാന്‍, എഡ്ഗര്‍ സെബാസ്റ്റ്യന്‍, സുഭഗന്‍, യേശുദാസ്, ബോബന്‍, ബൈജു തോമസ്, പി.മേരിദാസന്‍, ഹെന്‍ട്രി, വിമല്‍ ഡാനി, രവിദാസ്, രാജ പ്രിയന്‍, ഫസലുദ്ദീന്‍, ആര്‍ച്ച് ഉബാള്‍ട്ട്, രാജു തടത്തില്‍, രമ്യ മുത്തുനായകം, ഗ്രേസി എഡ്ഗര്‍, സുധീശന്‍, സുബ്രഹ്മണ്യന്‍, അഗസ്റ്റിന്‍ ലോറന്‍സ് പ്രസംഗിച്ചു.
അധ്യയനം ആരംഭിച്ചതോടെ ബസ് സ്റ്റാന്‍ഡുകളില്‍
പൂവാലശല്യവും വര്‍ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."