ചലച്ചിത്ര അക്കാദമിയുടെ കീഴില്‍ സംസ്ഥാനത്ത് നൂറു തിയേറ്ററുകള്‍കൂടി നിര്‍മിക്കും: മന്ത്രി
കഠിനംകുളം: ചലച്ചിത്ര അക്കാദമിയുടെ കീഴില്‍ സംസ്ഥാനത്ത് നൂറു തിയേറ്ററുകള്‍കൂടി നിര്‍മിക്കുമെന്ന് മന്ത്രി എ.കെ ബാലന്. കഴക്കൂട്ടം ചന്തവിളയിലെ കിന്‍ഫ്ര ഫിലിം വീഡിയോപാര്ക്കില് നിര്‍മിക്കുന്ന അന്താരാഷ്ട്ര ഫിലിം സ്റ്റഡി റിസര്‍ച്ച് സെന്റര്‍ ആന്റ് ഡിജിറ്റല്‍ ആര്‍ക്കൈവ്സിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇതിന്റെ ആദ്യപടിയായി 20 തിയേറ്ററുകള്‍ നിര്‍മ്മിക്കും. സ്വകാര്യ തൊഴില്‍ സംരംഭകരെ ഉള്‍പ്പെടുത്തി നാലു വര്‍ഷത്തിനുള്ളില്‍ 500 തിയേറ്ററുകള്‍കൂടി നിര്‍മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കടംകംപള്ളി സുരേന്ദ്രന് അധ്യക്ഷനായി. ചലചിത്ര അക്കാദമി ചെയര്മാന് കമല്‍, വൈസ് ചെയര്‍ പേഴ്സണ്‍ ബീനാപോള്‍, കൗണ്‍സിലര്‍മാരായ എസ്.ബിന്ദു, സിന്ധു ശശി, കിന്‍ഫ്ര എം.ഡി കെ.എ.സന്തോഷ്കുമാര്‍,ഹാബിറ്റേറ്റ് ചെയര്മാന് ജി.ശങ്കര്‍, നടന് ജി.കെ.പിള്ള, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജേര്‍ജ്, സംസ്ഥാന ചലചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."