മൂന്നാഴ്ച മുന്‍പ് സഊദിയില്‍ അപകടത്തെ തുടര്‍ന്ന് മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു
റിയാദ്: കഴിഞ്ഞ മാസം 20 ന് റോഡപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ച മലയാളി യുവാവിനെ തിരിച്ചറിഞ്ഞു. കൊല്ലം ആര്യങ്കാവ് കഴുതുരുട്ടി സ്വദേശി മാമൂട്ടില്‍ വീട്ടില്‍ അബ്ദുല്‍ അസീസ് (52) ആണ് മരിച്ച മലയാളി.
അപകടത്തെ തുടര്‍ന്ന് ദമാം മുവാസാത് ആശുപത്രിയില്‍ വെച്ചു മരണപ്പെട്ട ഇദ്ദേഹത്തിന്റെ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഒരാഴ്ച മുന്‍പാണ് ഇന്ത്യക്കാരന്റെ മൃതദേഹം ദമാം മുവാസാത് ആശുപത്രി മോര്‍ച്ചറിയിലുണ്ടെന്നും തിരിച്ചറിയാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ദമാം ട്രാഫിക് മേധാവി സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തെ ബന്ധപ്പെടുന്നത്.
തുടര്‍ന്ന് ട്രാഫിക് വിഭാഗത്തിലെത്തി ഇഖാമ കോപ്പി ഉപയോഗിച്ച് ജവാസാത്ത് പ്രിന്റൗട്ട് മായി എംബസിയുമായി ബന്ധപ്പെട്ടു. അതുപയോഗിച്ചു പാസ്‌പോര്‍ട്ട് രേഖകള്‍ പരിശോധിച്ചാണ് അഡ്രസടക്കമുള്ള വിവരങ്ങള്‍ ലഭ്യമായത്. അസീസ് മരിച്ച വിവരം നാട്ടില്‍ ഭാര്യയോ മറ്റു ബന്ധുക്കളോ അറിഞ്ഞിരുന്നില്ല.
20 വര്‍ഷമായി ദമാമിലുണ്ടായിരുന്ന അബ്ദുല്‍ അസീസ് പ്രവാസം അവസാനിപ്പിച്ചിരുന്നുവെങ്കിലും രണ്ട് വര്‍ഷം മുമ്പ് പുതിയ വിസയില്‍ തിരിച്ചെത്തിയാതായിരുന്നു. ഹസന്‍ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സാജിദ. മക്കള്‍: അന്‍ഷാദ്, അനീഷ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."