HOME
DETAILS
MAL
സാകിര്‍ നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്
backup
October 12 2018 | 19:10 PM
ന്യൂഡല്‍ഹി: സാകിര്‍ നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍.ഐ.എ കോടതി ഉത്തരവ്. തീവ്രവാദി വിരുദ്ധ നിയമമനുസരിച്ച് മുംബൈയിലെ നാല് ഇടങ്ങളിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് കോടതി ആവശ്യപ്പെട്ടത്. രണ്ട് ഫ്ളാറ്റുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയാണ് കണ്ടുകെട്ടുക.
നിലവില്‍ വിദേശത്ത് താമസിക്കുന്ന സാകിര്‍ നായിക്ക് ഈ സ്വത്തുക്കള്‍ വില്ക്കാന് ശ്രമിക്കുന്നുണ്ടെന്ന് എന്‍.ഐ.എക്ക് വേണ്ടി ഹാജരായ അഭിഭാഷകന് അഡ്വ. ആനന്ദ് സുഖ്ദേവ് കോടതിയില്‍ പറഞ്ഞു. സാകിര്‍ നായിക്കിന്റെ നേതൃത്വത്തില്‍ മുംബൈ ആസ്ഥാനമായുള്ള സംഘടനയായ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനെതിരേ 2016 നവംബറില്‍ യു.എ.പി.എ ചുമത്തിയിരുന്നു. തുടര്‍ന്ന് തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പ്രചോദിപ്പിച്ചു എന്ന് ആരോപിച്ച് സാകിര്‍ നായിക്കിനെതിരേ എന്‍.ഐ.എ കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."