മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം: അഭിപ്രായം പറയേണ്ടത് വിശ്വാസികളെന്ന് മുല്ലപ്പള്ളി
മീനങ്ങാടി (വയനാട്): മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ അഭിപ്രായ പ്രകടനം നടത്തേണ്ട ആവശ്യമില്ലെന്നും വിഷയത്തില്‍ അഭിപ്രായം പറയേണ്ടത് വിശ്വാസികളെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കോണ്‍ഗ്രസ് വയനാട് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത ശേഷം മീനങ്ങാടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ മലബാര്‍ ശാന്തമാണെന്നും വോട്ടിന് വേണ്ടി തീകൊള്ളി കൊണ്ട് തല ചൊറിയരുതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ സി.പി.എമ്മും ബി.ജെ.പിയും സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കോടതിവിധി വന്നപ്പോള്‍ ഉത്തരവാദപ്പെട്ട ആളുകളെ വിളിച്ചുചേര്‍ത്ത് സമവായമുണ്ടാക്കി പ്രശ്നത്തിന് പരിഹാരം കാണേണ്ടതിനുപകരം ഒരു അയോധ്യയാക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."