വനം വകുപ്പ് 72 ലക്ഷം വൃക്ഷത്തൈകള്‍ നടും
തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വനം വകുപ്പ് സംസ്ഥാനത്തൊട്ടാകെ 72 ലക്ഷം വൃക്ഷത്തൈകള്‍ നടും. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവര്‍ക്കെല്ലാം സൗജന്യമായി വൃക്ഷത്തെകള്‍ നല്‍കുമെന്ന് മന്ത്രി കെ. രാജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വനംവകുപ്പിന്റെ നൂറോളം നഴ്സറികളില്‍ തൈകള്‍ വിതരണത്തിനു തയാറായിട്ടുണ്ട്. മുരിങ്ങ, സീതപ്പഴം, വീട്ടി, തേക്ക്, മാവ്, കണിക്കൊന്ന, ഞാവല്‍, കമ്പകം, നീര്‍മരുത്, ചന്ദനം, വേങ്ങ, കറിവേപ്പ്, മണിമരുത്, കുമ്പിള്, പൂവരശ് തുടങ്ങിയ നൂറോളം ഇനങ്ങളാണ് വിതരണം ചെയ്യുന്നത്. ജൂണ്‍ അഞ്ചിനു നടക്കുന്ന ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10.30ന് നിശാഗന്ധിയില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് ഗവര്‍ണര്‍ പി. സദാശിവം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."