HOME
DETAILS

കശ്മീര്‍ ഉണ്ടായത് മുതല്‍ ഇതുപോലൊരു അവസ്ഥ ഉണ്ടായിട്ടില്ല, ഫോണോ ഇന്റര്‍നെറ്റോ ഇല്ല, എ.ടി.എമ്മില്‍ പണവുമില്ല; ദുരിതം വിശദീകരിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മുസമ്മില്‍ ജലീല്‍

  
backup
August 07 2019 | 07:08 AM

muzamil-jaleel-on-kashmir-situation-07-08-2019

ശ്രീനഗര്‍: ശക്തമായ കര്‍ഫ്യൂനിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാനാവുന്നില്ലെന്നും ഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്തതിനാല്‍ പുറംലോകവുമായി ബന്ധപ്പെടാനാവുന്നില്ലെന്നും കശ്മീരിലെ ദുരിതാവസ്ഥ വിശദീകരിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മുസമ്മില്‍ ജലീല്‍. നിലവില്‍ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഡപ്യൂട്ടി എഡിറ്ററായ കശ്മിരി സ്വദേശി മുസമ്മില്‍ ജലീല്‍ ഫേസ്ബുക്കിലിട്ട കുറിപ്പ് ഇതിനകം വൈറലായിട്ടുണ്ട്.

 

[caption id="attachment_763565" align="aligncenter" width="400"] മുസമ്മില്‍ ജലീല്‍[/caption]

മുസമ്മില്‍ ജലീലിന്റെ പോസ്റ്റ് ഇങ്ങനെ:
ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറില്‍ ഇപ്പോഴാണ് എത്തിയത്. ജമ്മുകശ്മീര്‍ രൂപീകരിക്കപ്പെട്ട 1846ന് ശേഷമുള്ള ഏറ്റവും മോശമായ സാഹചര്യമാണ് ഇപ്പോഴവിടെയുള്ളത്. ശ്രീഗനര്‍ ഇപ്പോള്‍ ശരിക്കും പട്ടാളക്കാരുടെ നഗരമായിരിക്കുന്നു, എവിടെയും കമ്പിവേലികളാണുള്ളത്. വീട്ടില്‍ നിന്ന് ഓഫിസിലെത്താന്‍ ഇന്നലെ എനിക്ക് മൂന്നുമണിക്കൂര്‍ സമയം വേണ്ടിവന്നു. ഫോണുകള്‍ (മൊബൈലും ലാന്‍ഡ് ഫോണും) വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ഇന്റര്‍നെറ്റും ലഭ്യമല്ല. എ.ടി.എം മെഷിനില്‍ പണവും ഇല്ല. കശ്മിരിലുടനീളം ശക്തമായ കര്‍ഫ്യൂ നിലനില്‍ക്കുകയാണ്. നഗരത്തിന്റെ കൊച്ചു പ്രദേശത്തിനപ്പുറം എന്തൊക്കെയാണ് നടക്കുന്നതെന്നതിനെ കുറിച്ച് എനിക്കൊരു വിവരവുമില്ല. എന്നാല്‍, ഓള്‍ഡ് ബാരാമുള്ള ടൗണില്‍ പ്രതിഷേധപരിപാടികള്‍ നടക്കുന്നതിന്റെ ശബ്ദം എനിക്ക് കേള്‍ക്കാനായി. ഞാന്‍ കണ്ടുമുട്ടിയ എല്ലാവരും വലിയ ഞെട്ടലിലാണ്, ഒരു വിചിത്രവും അസാധാരണവുമായ മരവിപ്പ്. രണ്ട് പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടതായി അറിയാന്‍ കഴിഞ്ഞു. പക്ഷേ അത് സ്ഥിരീകരിക്കാന്‍ മാര്‍ഗമില്ല. കശ്മിരിനുള്ളില്‍ പോലും കശ്മിര്‍ അദൃശ്യമായ ഒരവസ്ഥ. പൊലിസ് ബാരിക്കേഡുകള്‍ മറികടന്ന് സഞ്ചരിക്കാന്‍ ഒരുകാരണവശാലും മാധ്യമപ്രവര്‍ത്തകരെ അനുവദിക്കരുതെന്ന് ചെക്ക്‌പോസ്റ്റുകളിലെ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദേശമുണ്ട്. രാജ്ബാഗ് പൊലിസ് സ്റ്റേഷനടുത്തുള്ള ഹോട്ടലില്‍ ഡല്‍ഹിയില്‍ നിന്നെത്തിയ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടു. കശ്മീര്‍ ശാന്തമാണെന്ന് അവര്‍ ഹോട്ടലിലിരുന്ന് റിപ്പോര്‍ട്ട്‌ചെയ്യുകയാണ്.

അതേസമയം, ആശയ വിനിമയ ഉപാധികള്‍ വിച്ഛേദിക്കപ്പെട്ടതോടെ കശ്മീരിലെ ബന്ധുക്കളെക്കുറിച്ച് വലിയ ആശങ്കയുണ്ടെന്ന് രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള കശ്മീരികളും പറയുന്നു. 'ഞാന്‍ വല്ലാത്ത ഭീതിയിലാണ്. എന്റെ കുടുംബത്തെക്കുറിച്ചോര്‍ത്ത് നല്ല പേടിയുണ്ട്. കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ച് ഒരു വിവരവും ലഭിക്കാതെ വരുമ്പോള്‍ ഭീതിയുണ്ടാവുന്നത് സ്വാഭാവികമാണ്.' ഒരു മാസം മുമ്പ് ജോലി തേടി കശ്മീര്‍ വിട്ട് ഇപ്പോള്‍ ഡല്‍ഹിയിലുള്ള മഅ്മൂന്‍ റോഷാന്‍ഗര്‍ പറഞ്ഞതായി ഹാഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 26 വര്‍ഷമായി കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ജീവിച്ച മഅ്മൂന്‍ ആദ്യമായാണ് ഒരു കര്‍ഫ്യൂ സമയത്ത് വീടുവിട്ട് നില്‍കുന്നത്. 'ഇതിനേക്കാള്‍ നല്ലത് ഞാന്‍ കശ്മീരില്‍ തന്നെ നില്‍ക്കുന്നതായിരുന്നു. അങ്ങനെയെങ്കില്‍ മാതാപിതാക്കള്‍ സുരക്ഷിതരാണോയെന്നെങ്കിലും അറിയാമായിരുന്നു' അദ്ദേഹം പറയുന്നു.

 

Muzamil Jaleel on kashmir situation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  3 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  16 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  24 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  37 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago