HOME
DETAILS
MAL
ശബരിമലയില്‍ എത്തും; തടഞ്ഞാല്‍ കോടതിയലക്ഷ്യമെന്ന് തൃപ്തി ദേശായി
backup
October 13 2018 | 04:10 AM
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച് സുപ്രിം കോടതി ഉത്തരവു വന്നതിനാല്‍ ദര്‍ശനത്തിന് ശബരിമലയില്‍ എത്തുമെന്ന് വനിതാ അവകാശ പ്രവര്‍ത്തക തൃപ്തി ദേശായി. ശബരിമലയില്‍ എത്തുന്നത് തടഞ്ഞാല്‍ അത് കോടതിയലക്ഷ്യമാവുമെന്നും തൃപ്തി ദേശായി പറഞ്ഞു.
ഉത്തരവിനെതിരേ ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നതും സമരം ചെയ്യുന്നതും ശരിയല്ല. ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസ്സും ബി.ജെ.പിയും വ്യക്തമാക്കണം. ഭൂമാതാ ബ്രിഗേഡ് എന്ന സംഘടയുടെ നേതാവാണ് തൃപ്തി ദേശായി. നേരത്തെ സ്ത്രീപ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ഇവര്‍ സ്ത്രീകളോടൊപ്പം പ്രവേശിച്ചിരുന്നു. ശബരിമലയില്‍ സ്ത്രീ പ്രവേശന സുപ്രിം കോടതി വിധി ഇവര്‍ നേരത്തെ സ്വാഗതം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."