സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷനെതിരേ പരാതി
മലപ്പുറം: സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലെ അധ്യാപകര്‍ സ്വകാര്യ ട്യൂഷന് നടത്തുന്നതിനെതിരേ പാരലല്‍ കോളജ് അസോസിയേഷന് വിദ്യാഭ്യാസ വകുപ്പിനു പരാതി നല്കി.
കേരളത്തിലെ സമാന്തര വിദ്യാഭ്യാസ മേഖല ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും അണ് എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളുടെ ആധിക്യം ഈ മേഖലയ്ക്കു കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും നേതാക്കള്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ജില്ലയുടെ പല ഭാഗങ്ങളിലും സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍ ബിനാമി രീതിയില്‍ ട്യൂഷന് സെന്ററുകള്‍ നടത്തുന്നതു ട്യൂഷന്കൊണ്ടു മാത്രം ഉപജീവനം നടത്തിവരുന്ന ഈ മേഖലയിലെ നൂറുകണക്കിന് അധ്യാപകര്‍ക്കു ഭീഷണിയാകുന്നു.
കുറഞ്ഞ വേതനം പറ്റി ട്യൂഷന് സെന്ററുകളില്‍ ജോലി ചെയ്യുന്ന വനിതകള്‍ ഉള്‍പ്പെടെയുള്ള പാരലല്‍, ട്യൂഷന് അധ്യാപകരുടെ ജീവിതം ദുരിതത്തിലാക്കുന്ന ഇത്തരം നടപടികളില്‍നിന്ന് അവര്‍ വിട്ടുനില്‍ക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന് വിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ ഡയരക്ടര്‍, ഹയര്‍സെക്കന്‍ഡറി ഡയരക്ടര്‍ എന്നിവര്‍ക്കു നിവേദനം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."