HOME
DETAILS

ഇടുക്കിയിലെ ഭൂമിപ്രശ്‌നം തീര്‍ക്കാന്‍ പുതിയ ഭൂനയവുമായി സര്‍ക്കാര്‍

  
backup
August 07 2019 | 18:08 PM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8

 

കൈയേറ്റങ്ങളുടെ കണക്കെടുക്കും


തിരുവനന്തപുരം: ഇടുക്കിയിലെ ഭൂമിപ്രശ്‌നം പരിഹരിക്കാന്‍ പുതിയ ഭൂനയവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇടുക്കിയില്‍ ഇതുവരെ കൈയേറിയ ഭൂമി കണ്ടെത്തി കൃത്യമായ കണക്ക് സമര്‍പ്പിക്കാന്‍ ഇടുക്കി ജില്ലാ കലക്ടര്‍ക്ക് മന്ത്രിസഭാ യോഗം നിര്‍ദേശം നല്‍കി.
എത്രത്തോളം സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടെന്ന് കണ്ടെത്തുക, വീടിനും കൃഷിക്കുമായി അനുവദിച്ചതും 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ലാത്തതുമായ തുണ്ടു ഭൂമികള്‍ ഒരുമിച്ചുവാങ്ങി ഒന്നാക്കിയത് കണ്ടെത്തുക, പതിച്ചുനല്‍കിയ ആവശ്യത്തിനല്ലാതെ ഉപയോഗിക്കുന്ന ഭൂമി കണ്ടെത്തുക, ഭൂവിനിയോഗ ബില്ലിന് വിരുദ്ധമായി ഉപയോഗിക്കുന്ന ഭൂമി കണ്ടെത്തുക, വാഗമണ്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ മൊത്തം കൈയേറ്റങ്ങളും കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും കലക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് നല്‍കാന്‍ കൃത്യമായ സമയം നല്‍കിയിട്ടില്ലെങ്കിലും സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. പുതിയ ഭൂനയത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തുന്ന ഭൂമികളും കെട്ടിടങ്ങളും തിരിച്ചുപിടിക്കാനുള്ള തുടര്‍നടപടി സ്വീകരിക്കും.


ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം പട്ടയഭൂമിയില്‍ വാണിജ്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ നടത്താതിരിക്കുന്നതിനായി ഏത് ആവശ്യത്തിനാണ് പട്ടയം അനുവദിച്ചതെന്ന വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ബില്‍ഡിങ് പെര്‍മിറ്റ് അനുവദിക്കാവൂവെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി ചട്ടം ഭേദഗതി ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്നാര്‍ പ്രദേശത്തുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്ക് യോജിച്ചരീതിയില്‍ മാത്രമാക്കുക, വൈദ്യുതിയുടെ മുഖ്യ പങ്കും സോളാര്‍ പാനല്‍ സ്ഥാപിച്ച് ഉല്‍പാദിപ്പിക്കുക, മഴവെള്ള സംഭരണി നിര്‍മിക്കുക, മെച്ചപ്പെട്ട മാലിന്യ സംസ്‌കരണ സംവിധാനം ഉറപ്പാക്കുക തുടങ്ങിയ നിബന്ധനകള്‍ ഉള്‍പ്പെടുത്തി വട്ടവട, ചിന്നക്കനാല്‍ ഒഴികെയുള്ള മേഖലകള്‍ ഉള്‍പ്പെടുന്ന ടൗണ്‍ പ്ലാനിങ് സ്‌കീമിന് രൂപംനല്‍കും. ഇക്കാര്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ വകുപ്പിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.


കൂടാതെ മൂന്നാര്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനാല്‍ അവിടെ കൈകാര്യം ചെയ്തിരുന്ന കേസുകള്‍ എവിടെ നിന്നാണോ ട്രൈബ്യൂണലില്‍ എത്തിച്ചേര്‍ന്നത് ആ കോടതികളിലേക്ക് മടക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

 

15 സെന്റില്‍ താഴെയുള്ള പട്ടയ ഭൂമിയിലെ അനധികൃത നിര്‍മാണങ്ങള്‍ സാധൂകരിക്കും


തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ സാധൂകരിക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. 1964ലെ ഭൂമി പതിവ് ചട്ടങ്ങള്‍പ്രകാരം പതിച്ചുനല്‍കിയ 15 സെന്റില്‍ താഴെയുള്ള ഭൂമിയില്‍ ഉപജീവനാവശ്യത്തിനുവേണ്ടി മാത്രം ഉപയോഗിക്കുന്ന 1,500 ചതുരശ്ര അടിയില്‍താഴെ തറവിസ്തീര്‍ണമുള്ള കെട്ടിടം മാത്രമാണുള്ളതെങ്കില്‍ സാധൂകരിച്ച് നല്‍കും.
എന്നാല്‍, അപേക്ഷകനോ അപേക്ഷകനെ ആശ്രയിച്ച് കഴിയുന്നവര്‍ക്കോ മറ്റൊരിടത്തും ഭൂമിയില്ലെന്ന് തെളിയിക്കണം. ഇതിനായി 1964ലെ ഭൂമി പതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൈവശക്കാര്‍ അത് അവരുടെ ഏക ജീവനോപാധിയാണെന്ന് വ്യക്തമായി തെളിയിക്കണം. അത്തരം സവിശേഷ സാഹചര്യം ജില്ലാ കലക്ടര്‍ പരിശോധിച്ച് പ്രത്യേകം റിപ്പോര്‍ട്ട് തയാറാക്കും. അത് തീരുമാനത്തിനായി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും.
മറ്റ് ഭൂമികളുടെ പട്ടയം റദ്ദ് ചെയ്ത് ഭൂമിയും നിര്‍മിതികളും സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇപ്രകാരം ഏറ്റെടുക്കുന്നവ നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരമുള്ള നിരക്കുകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി പാട്ടത്തിന് നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago