മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് സമരം പിന്‍വലിച്ചത്.
കാര്‍ഷിക വായ്പകള്‍ പൂര്‍ണമായും എഴുതിതള്ളുക, താങ്ങുവില പ്രഖ്യാപിച്ച് എല്ലാ കാര്ഷികോല്പന്നങ്ങള്ക്കും ന്യായവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് കര്‍ഷകര്‍ രണ്ടു ദിവസമായി സമരം നടത്തിയിരുന്നത്.
കര്‍ഷകരുടെ ആവശ്യങ്ങള്‍ എഴുപത് ശതമാനം അംഗീകരിക്കാമെന്ന് ഉറപ്പു നല്‍കിയതോടെയാണ് സമരം അവസാനിപ്പിക്കാന്‍ തയ്യാറായത്. ചെറിയ കര്‍ഷകരുടെ വായ്പാ കുടിശ്ശിക എഴുതിതള്ളാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
സമരവുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കും. പാല് വില വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ജൂണ്‍ 20 നു മുന്‍പ് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."