കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്റ്റേഡിയം യാഥാര്‍ഥ്യമാകാനൊരുങ്ങുന്നു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ കായിക പ്രേമികളുടെ ചിരകാല അഭിലാഷമായ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണത്തിനായുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. സ്റ്റേഡിയം നിര്‍മാണ പ്രവൃത്തി അടിയന്തിരായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും നഗരസഭാ ചെയര്മാന് നിവേദനം നല്കി. മാത്രമല്ല, പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് സ്റ്റേഡിയം നിര്‍മാണത്തിന്റെ ടെന്‍ഡര്‍ വിളിക്കാനുള്ള നടപടികളും സ്വീകരിച്ചു.
ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച പ്രഭാകരന് കമ്മിഷന് നിര്‍ദേശിച്ചതാണ് കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്റ്റേഡിയം. ഉദ്ഘാടനം നടക്കാനിരിക്കുന്ന അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്ഡിനുപിറകുവശത്ത് ഇതിനായി സ്ഥലം കണ്ടെത്തണമെന്നും കമ്മിഷന് ശുപാര്‍ശ ചെയ്തിരുന്നു . എന്നാല്‍ പ്രഭാകര കമ്മിഷന് വരുന്നതിനു വര്‍ഷങ്ങള്‍ക്ക് മുന്‍പു തന്നെ സ്റ്റേഡിയം നിര്‍മിക്കാനായി നഗരസഭ സ്ഥലം കണ്ടെത്തിയിരുന്നതാണ്. എന്നാല്‍ മാറി മാറി വന്ന നഗരസഭാ ഭരണ സമിതികള്‍ ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നില്ല . ഇതിനിടയില്‍ ബസ് സ്റ്റാന്‍ഡിനും അനുബന്ധ വികസനത്തിനുമായി ഏറ്റെടുത്ത സ്ഥലം പല രീതിയിലൂടെ റിയല്‍ എസ്റ്റേറ്റ് ലോബികള്‍ കൈയടക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."