HOME
DETAILS

കടുംവെട്ട് കഴിഞ്ഞറബ്ബര്‍ മരങ്ങള്‍ മുറിച്ചുമാറ്റാത്തത് ആദിവാസികുടുംബങ്ങള്‍ക്കു ദുരിതമായി

  
backup
June 03 2017 | 18:06 PM

%e0%b4%95%e0%b4%9f%e0%b5%81%e0%b4%82%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%b1%e0%b4%ac%e0%b5%8d%e0%b4%ac%e0%b4%b0%e0%b5%8d


പാലക്കാട്: റബര്‍ മരത്തിന്റെ ടാപ്പിങ് കാലാവധി കഴിഞ്ഞിട്ടും മരങ്ങള്‍ മുറിച്ചു മാറ്റാത്തതു് ആദിവാസികുടുംബങ്ങള്‍ക്കു ദുരിതമായിമാറി.കടുംവെട്ടു് കഴിഞ്ഞ മരങ്ങളില്‍ നിന്നും ഒരു വരുമാനവും കിട്ടാത്തതിനാല്‍ ഇവര്‍ക്ക് ജീവിക്കാന്‍ പ്രയാസമായിരിക്കുകയാണ്. മലമ്പുഴ അകമലവാരം ആനക്കല്ല് കോളനിയിലെ ആദിവാസികള്‍ക്കാണ് ഈ ദുരിതം. 1988-89 കാലഘട്ടത്തില്‍ സി.എം. സുന്ദരന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരിക്കെ 15 ഏക്കര്‍ സ്ഥലം റബ്ബര്‍ തോട്ടത്തിനായി നല്‍കിയിരുന്നു. ഇവിടെ ആകെ 16 ഏക്കര്‍ 55 സെന്റ് ഭൂമിയാണുള്ളത്.
അന്ന് 15 കുടുംബങ്ങളായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഇതില്‍ തന്നെയാണ് അവര്‍ വീടുവച്ച് താമസിച്ചത്. അക്കാലത്ത് ഭൂമി നല്‍കിയെങ്കിലും കൈവശ അവകാശ പട്ടയമോ പതിച്ചു നല്‍കിയിട്ടില്ല. അന്ന് പട്ടികജാതി പട്ടിക വര്‍ഗക്കാരുടെ മുന്നേറ്റത്തിനായി വളരെയധികം പ്രവര്‍ത്തിച്ച മന്ത്രിയായിരുന്നു സി.എം. സുന്ദരം.
1995-96 കാലഘട്ടത്തിലാണ് ഇവര്‍ റബ്ബര്‍ ടാപ്പിംങ് തുടങ്ങിയത്. ഒരു ഏക്കറില്‍ 150 മരം എന്ന നിരക്കിലാണ് അന്ന് റബ്ബര്‍ മരങ്ങള്‍ വച്ചു പിടിപ്പിച്ചത്. 20-25 വര്‍ഷം വരെയാണ് റബ്ബര്‍ ടാപ്പിംങ് ചെയ്യാവുന്നത്. എന്നാല്‍ ഇവിടെയുള്ളതെല്ലാം 30 വര്‍ഷത്തിലേറെയായ മരങ്ങളാണ്. ഇതില്‍ 600 മരങ്ങളൊഴിച്ച് ബാക്കിയുളളവ കടുംവെട്ട് കഴിഞ്ഞ് മുറിച്ച് മാറ്റേണ്ടതാണ്. ഇന്നിവിടെ 45 കുടുബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരുടെ പ്രധാന വരുമാന മാര്‍ഗം റബ്ബര്‍ ടാപ്പിംങും, തൊഴിലുറപ്പ് പണിയുമൊക്കെയാണ്.
റബ്ബര്‍ ടാപ്പിങ് കഴിഞ്ഞ മരങ്ങള്‍ മുറിച്ചുമാറ്റുകയും പുതിയതായി മരങ്ങള്‍ വയ്ക്കുന്നതിനുമായി പട്ടികവര്‍ഗ വികസന വകുപ്പിന് നിവേദനം നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പുതിയ മരങ്ങള്‍ വച്ചാല്‍ മാത്രമേ ഇവര്‍ക്ക് ജോലി തുടരാനാവൂ. റബ്ബര്‍ വെട്ടാനും റബ്ബര്‍ പാല്‍ വില്‍ക്കുന്നതുമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി അവര്‍ ഏഴംഗ ഗുണഭോക്തൃ സമിതിയുണ്ടാക്കിയിട്ടുണ്ട്. റബ്ബര്‍ മരങ്ങള്‍ വയ്ക്കുന്നത് വൈകിയാല്‍ ഇവിടത്തെ പ്രദേശവാസികളുടെ ജീവിതം ദുരിതമാവും.
ആനക്കല്ലില്‍ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിക്കുന്നതിനായി ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് 50 സെന്റ് ഭൂമിയും അതിന്റെ നിര്‍മാണ ചിലവിനായി 35 ലക്ഷം രൂപ ഫണ്ടും അനുവദിച്ചിട്ടുണ്ട്. ഇത് പഞ്ചായത്തിന് കൈമാറിയിട്ടുണ്ടെന്നാണ് മുന്‍ വാര്‍ഡ് മെമ്പര്‍ വി.വിദ്യാധരന്‍ പറയുന്നത്. പക്ഷേ പഞ്ചായത്തില്‍ നിന്നും ഇതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല. ആരും ശ്രദ്ധിക്കാത്ത മേഖലയാണ് അകമലവാരം. ആനക്കല്ല് മേഖലയില്‍ ആദിവാസികളാണ് കൂടുതലും താമസിക്കുന്നത്. റബ്ബര്‍ മരങ്ങള്‍ മുറിച്ചിമാററി പുതിയ തൈകള്‍ നടാനും, കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മാണത്തിലും ഉടന്‍ നടപടി സ്വീകരിണമെന്ന് കോളനിവാസികള്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി, എന്നിവർക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ച് യുഎഇ ഭരണാധികാരി

latest
  •  12 days ago
No Image

മഹാകുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  12 days ago
No Image

ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസ്സുകാരന് ദാരുണാന്ത്യം

National
  •  12 days ago
No Image

ശ്രീറാമിന്റെ അഭിഭാഷകന് രണ്ടാം നിലയിലുള്ള കോടതിയുടെ പടി കയറാന്‍ വയ്യ; കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റി

Kerala
  •  12 days ago
No Image

യുഎഇയിൽ പ്രവർത്തനമാരംഭിച്ച് ഇ- ഹെയ്ലിംഗ് പ്ലാറ്റ്ഫോം ബോൾട്ട്; ഇന്ന് ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് 

uae
  •  12 days ago
No Image

'ഡല്‍ഹി ചലോ' മാര്‍ച്ചുമായി വീണ്ടും കര്‍ഷര്‍; തലസ്ഥാനത്ത് കര്‍ശന പരിശോധന, ഗതാഗതക്കുരുക്ക് 

National
  •  12 days ago
No Image

എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിതനിയമനം നല്‍കാനാകും;  കെ. കെ രാമചന്ദ്രന്‍നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രിംകോടതി

Kerala
  •  12 days ago
No Image

അതിതീവ്രമഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത

Kerala
  •  12 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  12 days ago
No Image

സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർയിനത്തിൽപ്പെട്ട 14 പക്ഷികൾ; നെടുമ്പാശേരിയിൽ 2 പേർ പിടിയിൽ

Kerala
  •  12 days ago