സിറാജ് മാനേജ്മെന്റ് മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിന്റെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് സിറാജ് മാനേജ്മെന്റ് പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്കി. ബഷീറിന്റെ മരണത്തെ തുടര്‍ന്ന് പൊലിസ് ഉന്നതതല സംഘം കേസ് അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് നിവേദനത്തില്‍ പറയുന്നുണ്ട്. കുറ്റവാളികളും അവര്‍ക്ക് സഹായകരമായി നിന്നവരും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി സിറാജ് പത്രം ഡയരക്ടര്‍ വണ്ടൂര്‍ അബ്ദുല്‍ റഹ്മാന് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രതിഷേധപരിപാടികള്‍ നടത്തേണ്ടതില്ലെന്നും സര്‍ക്കാരിന്റെ ഉറപ്പില്‍ വിശ്വാസമുള്ളതിനാല്‍ പത്രപ്രവര്‍ത്തക യൂനിയനുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ബഷീറിന്റെ ഭാര്യ ജസീലയുടെ കത്തും മുഖ്യമന്ത്രിക്ക് കൈമാറി. ഇതു വരെയുള്ള സര്‍ക്കാര്‍ നടപടികളില്‍ പൂര്‍ണ തൃപ്തിയുണ്ട്. തുടര്‍ന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നീതിയുക്തവും ന്യായവുമായ എല്ലാ നടപടികളും ഉണ്ടാകണമെന്നും അത് വഴി സ്വാഭാവിക നീതി ഉറപ്പാക്കണമെന്നുമാണ് ജസീല കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സിറാജ് എഡിറ്റര്‍ അബ്ദുല്‍ ഗഫൂര്‍, തിരുവനന്തപുരം യൂനിറ്റ് മാനേജര്‍ സെയ്ഫുദീന്‍ ഹാജി, റിപ്പോര്‍ട്ടര്‍ കാസിം ഖാദര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."