മെഗാഫുഡ് പാര്‍ക്ക് നിര്‍മാണ ഉദ്ഘാടനം 11ന്
പൂച്ചാക്കല്‍: കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ സംസ്ഥാനസര്‍ക്കാര്‍ പള്ളിപ്പുറത്ത് ആരംഭിക്കുന്ന മെഗാഫുഡ്പാര്ക്കിന്റെ നിര്‍മാണ ഉദ്ഘാടനം 11ന് നാലിന് പള്ളിപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുമെന്ന് എ.എം.ആരിഫ് എം.എല്‍.എ അറിയിച്ചു. കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി ഹസ്രിംരാത്ത് കൗര്‍ അധ്യക്ഷനാകും. സംസ്ഥാന വ്യവസായ മന്ത്രി എ.സി മൊയ്തീന്, കെ.സി വേണുഗോപാല്‍ എം.പി തുടങ്ങിയവര്‍ മുഖ്യപ്രസംഗം നടത്തും. 2016 - 2017 വര്‍ഷത്തെ കേന്ദ്രബജറ്റിലാണ് പദ്ധതി അനുവദിച്ചത്. 50 കോടി രൂപ കേന്ദ്രസഹായവും 70കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ ചെലവിലുമാണ് ഫുഡ്പാര്‍ക് നിര്‍മിക്കുന്നത്. പള്ളിപ്പുറം വ്യവസായ വികസനകേന്ദ്രത്തില്‍ 50 ഏക്കര്‍ സ്ഥലമാണ് മെഗാഫുഡ്പാര്ക്കിനായി അനുവദിച്ചിരിക്കുന്നത്.ഫുഡ്പാര്‍ക്കിനൊപ്പം ഖര - ദ്രവ മാലിന്യസംസ്കരണ പ്ലാന്റും നിര്‍മിക്കും. പ്രദേശവാസികള്‍ക്ക് യോഗ്യത അനുസരിച്ച് തൊഴില്‍ നല്കുന്നതിനു ക്രമീകരണങ്ങളുണ്ടാകുമെന്നും ഫുഡ്പാര്‍ക്ക് 2018 ജൂണില്‍ ഉദ്ഘാടനം ചെയ്യാനാകുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."