'പ്രകൃതിയോടൊപ്പം നാം മനുഷ്യര്‍' ലോക പരിസ്ഥിതി ദിനാചരണം
ആലപ്പുഴ: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് 'പ്രകൃതിയോടൊപ്പം നാം മനുഷ്യര്‍' എന്ന വിഷയത്തില്‍ നാളെ ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാളില്‍ പോസ്റ്റര്‍ പ്രദര്‍ശനം, പുസ്തകപ്രദര്‍ശനം, പ്രശ്‌നോത്തരി, വീഡിയോ പ്രദര്‍ശനം, ചര്‍ച്ച എന്നീ പരിപാടികള്‍ സംഘടിപ്പിക്കും.
രാവിലെ 10.30ന് ധനകാര്യ വകുപ്പുമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അധ്യക്ഷ്യനാകും. നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ്, ജില്ലാ കലക്ടര്‍ വീണ എന്‍. മാധവന്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. പി. കാര്‍ത്തികേയന്‍ നായര്‍, കാലാവസ്ഥാവ്യതിയാനപഠനകേന്ദ്രം ഡയറക്ടര്‍ ഡോ. ജോര്‍ജ് ചാക്കച്ചേരി, നഗരസഭാംഗം ഐ. ലത, ഡോ. പ്രിയദര്‍ശനന്‍ ധര്‍മ്മരാജന്‍, എസ്.ഡി.വി. ബോയ്‌സ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഡി. രാമദാസ് എന്നിവര്‍ പങ്കെടുക്കും. പരിസ്ഥിതി വകുപ്പിന് കീഴില്‍ കോട്ടയത്തുള്ള കാലാവസ്ഥാവ്യതിയാന പഠനകേന്ദ്രം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, അശോക ട്രസ്റ്റ് ഫോര്‍ റിസേര്‍ച്ച് ഇന്‍ ഇക്കോളജി ആന്റ് എന്‍വയോണ്‍മെന്റ്, ആലപ്പുഴ എസ്.ഡി,വി. സ്‌കൂള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍. പോസ്റ്റര്‍വീഡിയോപുസ്തക പ്രദര്‍ശനങ്ങള്‍,പ്രശ്‌നോത്തരി, ചര്‍ച്ചകള്‍ 11.15 മുതല്‍ വൈകുന്നേരം 6.30 വരെ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."