കേരളം വിദ്യാഭ്യാസ വിപ്ലവത്തിലേക്കെന്ന് സ്പീക്കര്‍
നടുവണ്ണൂര്‍: കേരളം സുസംഘടിതമായ രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ചെന്ന് കേരളനിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കരുവണ്ണൂര്‍ ജി.യു.പി സ്‌കൂള്‍ നവതിയാഘോഷസമാപനവും, വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിരമിക്കുന്ന അധ്യാപകരായ നാരായണന്‍ വയലാളിക്കര, രാജന്‍ എം. തറയ്ക്കല്‍, സി. നാരായണന്‍ എന്നിവര്‍ക്കുള്ള ഉപഹാരങ്ങളും അദ്ദേഹം നല്‍കി.
ഉന്നതവിജയം നേടിയ പൂര്‍വവിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ നല്‍കി. സ്‌കൂള്‍ ലോഗോ രൂപകല്‍പ്പനചെയ്ത ബിജു സീനിയയ്ക്കുള്ള പുരസ്‌കാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യശോദ തെങ്ങിട നല്‍കി.
സ്‌കൂള്‍ ട്രൂപ്പിനുള്ള ബാന്റ് സി.ഐ സുനില്‍കുമാര്‍ സമര്‍പ്പിച്ചു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷനായി. പി. അച്യുതന്‍, ശ്രീജ പുല്ലിരിക്കല്‍, എം.കെ പ്രീതി, ലത നള്ളിയില്‍, ടി.വി സുധാകരന്‍, വി.കെ സജിത, സി. കൃഷ്ണദാസ്, ബിന്ദു താനിപ്പറ്റ, പ്രധാനാധ്യാപിക വി.ആര്‍ ശൈലജ, കെ. രാജീവന്‍, അഷ്‌റഫ് പുതിയപ്പുറം, എം.വി ബാലന്‍, ഒ.എം രാജന്‍, സജീവന്‍ നാഗത്ത്, പി. സത്യന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."