കൊല്ലങ്കോട് മലയോര പ്രദേശം വാറ്റ് കേന്ദ്രമാകുന്നു
കൊല്ലങ്കോട്: തെന്മലയോര പ്രദേശമായ ചിങ്ങം ചിറയ്ക്ക് സമീപത്തുള്ള മാത്തൂരില്‍ വ്യാജവാറ്റ് നടത്തുന്നതായുള്ള പരാതിയില്‍ പരിശോധന നടത്തിയതില്‍ മാത്തൂര്‍ കോളനി കണ്ടച്ചാമി 58 കൊല്ലങ്കോട് പിടികൂടി. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും 220 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. വാറ്റുന്നതിനായുള്ള പാത്രങ്ങളും ഉപകരണങ്ങളും പൊലിസ് പിടിച്ചെടുത്തു.
പത്തു വര്‍ഷമായി മലയോര മേഖലയില്‍ വാറ്റ് കേന്ദ്രങ്ങള്‍ ഇല്ലാതായിട്ട് അതിന് മുന്‍പ് മാത്തൂര്‍ തേക്കിന്‍ചിറ ചെമ്മണാംമ്പതി ചപ്പക്കാട് പനങ്ങാട്ടരി എലവഞ്ചേരി നെന്മേനി ഭാഗങ്ങളിലും വാറ്റ് സജീവമായിരുന്നു. കൊല്ലങ്കോട് ഭാഗത്ത് ബീവറേജ് ഷോപ്പ് അടച്ചതോടെയാണ് മലയോര മേഖല കേന്ദ്രീകരിച്ച് വാറ്റ് കേന്ദ്രങ്ങള്‍ സജീവമാകുന്നത്.
സി.ഐ. എന്‍.എസ് സലീഷ് എസ്.ഐ സഞ്ജയ് കുമാര്‍ അഡീ. എസ്.ഐ കുട്ടുമണി എസ്.സി.പി ഒ അരുണ്‍ കുമാര്‍ സി.പി.ഒമാരായ രാമദാസ്, പ്രശാന്ത്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."