HOME
DETAILS
MAL
സ്വാഗതസംഘം കണ്‍വന്‍ഷന്‍
backup
August 01 2016 | 19:08 PM
പട്ടാമ്പി: പട്ടാമ്പി മണ്ഡലം എസ്.വൈ.എസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 30ന് കൊപ്പത്ത്‌നടക്കുന്ന സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണവിജയത്തിനായി സ്വാഗതസംഘം കണ്‍വന്‍ഷന്‍ ആഗസ്റ്റ് അഞ്ചിന് വെള്ളിയാഴ്ച നാലു മണിക്ക് കൊപ്പം ഇസ്സത്തുല്‍ ഇസ്ലാം മദ്‌റസയില്‍ നടക്കും. ജില്ലാ സെക്രട്ടറി ടി.കെ മുഹമ്മദ് കുട്ടി ഫൈസി ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ അധ്യക്ഷനാകും. ജി.എം സ്വലാഹുദ്ദീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തും. പട്ടാമ്പി മണ്ഡലത്തിലെ സമസ്തയുടെ പോഷകഘടകങ്ങളായ എസ്.കെ.ജെ.എം, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.ഫ്, എസ്.എം.എഫ്, എസ്.ബി.വി, മഹല്ല്-മദ്‌റസ ഭാരവാഹികള്‍ തുടങ്ങിയവര്‍ സ്വാഗതസംഘകണ്‍വന്‍ഷനില്‍ പങ്കെടുക്കണമെന്ന് സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."