ന്യൂമാന്‍ കോളജില്‍ സെന്റര്‍ ഫോര്‍ വുമണ്‍ എംപവര്‍മെന്റ് ഉദ്ഘാടനം നടത്തി
തൊടുപുഴ: കോളജ് വിദ്യാര്‍ഥികളില്‍ സ്വയം ശാക്തീകരണവും ഉത്തരവാദിത്വബോധവും വളര്‍ത്തിയെടുത്താല്‍ മാത്രമേ ഉന്നതവിജയം ജീവിതത്തില്‍ കൈവരിക്കാനാവൂ എന്ന് മൂന്നാര്‍ എ.എസ്.പി മെറിന്‍ ജോസഫ്.
ന്യൂമാന്‍ കോളജില്‍ സെന്റര്‍ ഫോര്‍ വുമണ്‍ എംപവര്‍മെന്റിന്റെ 2016-17 അധ്യയനവര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ചെറുപ്പം മുതലേയുള്ള ചിട്ടയായ പരിശ്രമത്തിന്റെയും ലക്ഷ്യബോധത്തിന്റെയും ഫലമാണ് തന്റെ സിവില്‍ സര്‍വ്വീസ് നേട്ടമെന്ന് അവര്‍ സൂചിപ്പിച്ചു. ന്യൂമാന്‍ കലാലയത്തിന് 'നാക്' എ ഗ്രേഡ് ലഭിച്ചതിന് പ്രത്യേകം അഭിനന്ദനം അറിയിച്ചു.
വിദ്യാര്‍ഥിനികളുടെ വിവിധങ്ങളായ കലാപരിപാടികള്‍ ചടങ്ങിനെ മോടി പിടിപ്പിച്ചു. ന്യൂമാന്‍ കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. വിന്‍സന്റ് നെടുങ്ങാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. മാനുവല്‍ പിച്ചളക്കാട്ട്, കോര്‍ഡിനേറ്റഴ്‌സ് ഡോ. ജയിന്‍ എ ലൂക്ക്, പ്രൊഫ. സോനാ ജോര്‍ജ്, ബിബിനാ വിമല ബാബു എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."