HOME
DETAILS

ബൈന്തൂര്‍ പാസഞ്ചര്‍ നിര്‍ത്തലാക്കിയത് തൃക്കരിപ്പൂര്‍ സ്റ്റേഷനെ പ്രതിസന്ധിയിലാക്കി

  
backup
June 03 2017 | 21:06 PM

%e0%b4%ac%e0%b5%88%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0-2

 

തൃക്കരിപ്പൂര്‍: ബൈന്തൂര്‍ പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തലാക്കിയതോടെ തൃക്കരിപ്പൂര്‍ സ്റ്റേഷന്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. ജീവനക്കാരെ ചുരുക്കിയതിനു പുറമെ റിസര്‍വേഷന്‍ വിതരണം തടസപ്പെടുകയും ചെയ്തു. വര്‍ഷങ്ങളായി ക്ലര്‍ക്ക് സ്റ്റേഷനായി പ്രവര്‍ത്തിച്ചിരുന്ന ഇവിടെ ബൈന്തൂര്‍ പാസഞ്ചറിന്റെ വരവോടെയാണ് രണ്ടു ജീവനക്കാരെ നിയമിച്ചത്. മൂന്നു വര്‍ഷം മുന്‍പ് സ്ലീപ്പര്‍ കം പോര്‍ട്ടര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന സ്ത്രീയെ മംഗളുരുവിലേക്ക് മാറ്റിയതോടെ ഏകാംഗ സ്റ്റേഷനായി മാറിയിരുന്നു. വെളുപ്പിന് 4.30 മുതല്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്ന സ്റ്റേഷന്റെ പുതിയ സമയക്രമം ശനിയാഴ്ച മുതല്‍ 6.30 മുതല്‍ 12 വരേയും മൂന്നു മുതല്‍ രാത്രി ഒന്‍പതു വരെയുമാണ്.
കഴിഞ്ഞ രണ്ടു വര്‍ഷമായി മുഴുവന്‍ സമയം പ്രവര്‍ത്തിച്ചിരുന്ന സ്റ്റേഷന്‍ പകല്‍ ഒന്നു മുതല്‍ മൂന്നു വരെ അടഞ്ഞ് കിടക്കും. ദിവസേന 50000 രൂപയിലധികം വരുമാനമുള്ള സ്റ്റേഷനെ 50 ലേറെ റിസര്‍വേഷന്‍ യാത്രക്കാരും 250 ഓളം സീസണ്‍ ടിക്കറ്റുകാരും ആശ്രയിക്കുന്നുണ്ട്. മാസം 12 ലക്ഷം രൂപയുടെ വരുമാനമുണ്ട്. ജില്ലയിലെ മികച്ച ജനകീയ ഇടപെലുള്ള സ്റ്റേഷന്‍ കൂടിയാണ്.
രണ്ടു ജീവനക്കാരില്‍ ഒരാളെ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാടേക്കു മാറ്റി. ഇതോടെ നിലവിലെ ജീവനക്കാരന്‍ ഇനി 12 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരും. വര്‍ഷങ്ങളായി ക്ലര്‍ക്ക് സ്റ്റേഷനായി പ്രവര്‍ത്തിച്ചിരുന്ന ഇവിടെ ബൈന്തൂര്‍ പാസഞ്ചറിന്റെ വരവോടെയാണ് രണ്ടു ജീവനക്കാരെ നിയമിച്ചത്. കഴിഞ്ഞ ദിവസം തൃക്കരിപ്പൂരിലെത്തിയ ഡി.ആര്‍.എം നരേഷ് ലാല്‍ വാനി ജീവനക്കാരെ മാറ്റില്ലെന്ന് ഉറപ്പു നല്‍കിയതിനു പിന്നാലെയാണ് ഒരാള്‍ മാത്രം മതിയെന്ന തീരുമാനമെടുത്തത്. റെയില്‍വേയുടെ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വെട്ടിച്ചുരുക്കിയ ജീവനക്കാരെ തൃക്കരിപ്പൂരില്‍ നിയമിക്കണമെന്നാവശ്യപ്പെട്ട് ഡി.ആര്‍.എമ്മിനും പി. കരുണാകരന്‍ എം.പിക്കും റെയില്‍വേ ആക്ഷന്‍ ഫോറം നിവേദനം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

പ്രിയ അര്‍ജുന് വിട; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്; സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  3 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago