HOME
DETAILS
MAL
സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കുന്നത് അപലപനീയം: രമേശ് ചെന്നിത്തല
backup
October 14 2018 | 03:10 AM
മാറഞ്ചേരി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ സാമൂഹ്യബോധം ഉള്ളവരെന്നും ഇല്ലാത്തവരെന്നും രണ്ട@ുതരമാക്കി ചിത്രീകരിക്കുന്ന നടപടി ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഹൈക്കോടതി വിധിക്കെതിരേ സുപ്രിം കോടതിയെ സമീപിക്കുയാണെങ്കില് കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാറഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഏഴ്, ഒന്‍പത്, 10 വാര്‍ഡുകളിലെ സംയുക്ത കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.പി അനില്‍കുമാര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് എ.കെ ആലി അധ്യക്ഷനായി. കെ.പി.സി.സി. സെക്രട്ടറിമാരായ പി.ടി അജയ്മോഹന്, അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു. ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."