പരിസ്ഥിതി ദിനം: ജില്ലയില്‍ നട്ടുവളര്‍ത്തുന്നത് 4,85,000 വൃക്ഷത്തൈകള്‍
മലപ്പുറം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ നട്ടുവളര്‍ത്തുന്നതിന് ഹരിത കേരളം മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്തത് 4,85,000 ചെടികള്‍. ഇതില്‍ കൃഷി വകുപ്പ് ഒരുലക്ഷം ചെടികളും സാമൂഹ്യവനവല്‍ക്കരണ വിഭാഗം 385000 ചെടികളുമാണ് നട്ടുവളര്‍ത്താനായി നല്‍കിയത്. സന്നദ്ധസംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, കുടുംബശ്രീ തുടങ്ങിയവരാണ് ചെടികള്‍ ഏറ്റുവാങ്ങി സാമൂഹിക വനവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്.
ജില്ലയിലെ 1202 സ്‌കൂളുകള്‍ക്ക് എന്റെ മരം പദ്ധതിയില്‍ 1,47,500 ചെടികള്‍ വിതരണം ചെയ്തു. 30 കോളജുകള്‍ക്കായി 7,000 ചെടികളും നല്‍കി. 101 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി 95,000 ചെടികളും നല്‍കി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 31,000 ചെടികളും എട്ട് മതസ്ഥാപനങ്ങള്‍ക്കായി 19,000 ചെടികളും നല്‍കി. സന്നദ്ധ സംഘടനകള്‍ 32,000, കുടുംബശ്രീ 4500 ഇതിനു പുറമെ എന്‍.സി.സി, എസ്.പി.സി, എന്‍.എസ്.എസ് എന്നിവയ്ക്കും ചെടികള്‍ നല്‍കിയിട്ടുണ്ട്. കൃഷി വകുപ്പിന്റെ ചെടികള്‍ കൃഷിഭവന്‍ വഴിയാണ് വിതരണം ചെയ്യുന്നത്.
പരിസ്ഥിതി ദിനം നാളെ ജില്ലയില്‍ സന്നദ്ധസംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,കുടുംബശ്രീ തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ വ്യക്ഷതൈകള്‍ നട്ടുപിടിപ്പിച്ച് വിപുലമായാണ് ആചരിക്കും. ജില്ലാതല ഉദ്ഘാടനം രാവിലെ 9.30ന് മഞ്ചേരി യൂനിറ്റി കോളജില്‍ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ നിര്‍വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ അധ്യക്ഷയാകും. ജില്ലാകലക്ടര്‍ അമിത് മീണ മുഖ്യപ്രഭാഷണം നടത്തും.
പരിപാടിയോടനുബന്ധിച്ച് കാംപസില്‍ വ്യക്ഷത്തൈ വെച്ച് പിടിപ്പിക്കന്ന ചടങ്ങും ഉണ്ടാവും. മികച്ച രീതിയില്‍ വന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് യൂനിറ്റി കോളജിന് ലഭിച്ച വനമിത്ര അവാര്‍ഡ് വിതരണവും ചടങ്ങില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."