HOME
DETAILS
MAL
കുടിവെള്ളത്തില്‍ ചത്ത എലിയുടെ അവശിഷ്ടങ്ങള്‍
backup
October 14 2018 | 05:10 AM
ഹരിപ്പാട്: കുടിവെള്ളത്തില്‍ ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി പരാതി. കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ മീനങ്ങാട്ട് കോളനിയിലെ പൊതു ടാപ്പില്‍നിന്ന് ഇന്നലെ രാവിലെയെടുത്ത വെള്ളത്തിലാണ് ചത്ത എലിയുടെ അവശിഷ്ടം കണ്ടത്. ഈയിടെ ഉദ്ഘാടനം കഴിഞ്ഞ വലിയകുളങ്ങര കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെട്ട ടാപ്പാണിത്. 35 ഓളം വീട്ടുകാര്‍ കുടിവെള്ളത്തിനായി ഈ ടാപ്പിനെയാണ് ആശ്രയിക്കുന്നത്. ഈ ടാപ്പില്നിന്നെടുത്ത് ശേഖരിച്ചു വയ്ക്കുന്ന വെള്ളത്തിന് പിന്നീട് കറുപ്പ് നിറം കാണുന്നതായും പരാതിയുണ്ട്.
ഇതോടെ കുടിവെള്ളം വില കൊടുത്തു വാങ്ങേണ്ട ഗതികേടിലാണ് കോളനി നിവാസികള്‍. കുടിവെള്ളത്തില്‍ ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ കണ്ട സംഭവത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."