ഡാമുകളെല്ലാം തുറന്നിട്ടില്ല, വൈദ്യുതി മുടങ്ങില്ല, പെട്രോളിനും ക്ഷാമമില്ല; വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ നിന്ന് സംസ്ഥാനം ഒന്നിച്ചുനിന്ന് കരകയറുമ്പോള്‍ ചിലര്‍ അസത്യം പ്രചരിപ്പിച്ച് ജനങ്ങളെ അനാവശ്യമായി ഭയപ്പെടുത്തുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ഡാമുകളും തുറന്നിരിക്കുകയാണെന്നും സംസ്ഥാനം പ്രളയത്തിലേക്കാണ് നീങ്ങുന്നതെന്നും തരത്തില്‍ ചിലര്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് പെട്രാള്‍ പമ്പുകള്‍ അടച്ചിടുകയാണെന്ന തരത്തിലും കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."