HOME
DETAILS

നഗരസഭ പ്രദേശങ്ങള്‍ പൂര്‍ണമായും ഒറ്റപ്പാലം കെ.എസ്.ഇ.ബി സെക്ഷനു കീഴിലാവണമെന്ന്

  
backup
October 14 2018 | 06:10 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d

ഒറ്റപ്പാലം: നഗരസഭാപ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പാലം കെഎസ്ഇബി സെക്ഷന്‍ ഓഫിസിനു കീഴിലാവണമെന്ന ആവശ്യം ശക്തമാവുന്നു. നിലവില്‍ ലക്കിടി പേരൂര്‍ പഞ്ചായത്തിലെ ഭൂരിപക്ഷ പ്രദേശങ്ങളും ഒറ്റപ്പാലം കെഎസ്ഇബി സെക്ഷന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. നഗരസഭ പ്രദേശങ്ങളിലെ മയിലുംപുറം അമ്പലപ്പാറ സെഷനുകളിലും, നഗരസഭയിലെ വട്ടപ്പറമ്പ്, ചക്കരക്കുഴി പ്രദേശങ്ങള്‍ കോതകുര്‍ശ്ശി സെഷനു കീഴിലുമാണ് നിലവിലുള്ളത്. ഒറ്റപ്പാലം നഗരസഭ,ലക്കിടിപേരൂര്‍ പഞ്ചായത്ത് പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത ഒറ്റപ്പാലം കെഎസ്ഇബി സെക്ഷന്‍ വിഭജിക്കണമെന്ന് മുസ്‌ലിം ലീഗ് അംഗം പി.എം.എ ജലീല്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഈ പ്രമേയം കൗണ്‍സില്‍ യോഗം അംഗീകരിക്കുകയും , സര്‍ക്കാറിലേക്ക് രേഖാമൂലം അറിയിക്കാനും തീരുമാനിച്ചു.
കഴിഞ്ഞദിവസം ലേലം നടന്ന ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സിലെ 112റൂമുകളില്‍ 17 മുറികളില്‍ നിന്നായി 355 ലക്ഷം രൂപ നിക്ഷേപമായും പ്രതിമാസം വാടകയിനത്തില്‍ 5 ലക്ഷം രൂപയും നഗരസഭയ്ക്ക് ലഭിക്കും.
കൂടുതല്‍ മുറികള്‍ രണ്ടാംഘട്ട ലേലത്തില്‍ പോകുന്നതിന്നായി സുന്ദരയ്യര്‍ റോഡ് മുതല്‍ റെയില്‍വേസ്റ്റേഷന്‍ റോഡിലേക്ക് ബന്ധിപ്പിക്കുന്ന രീതിയില്‍ ഷോപ്പിംഗ് കോംപ്ലക്‌സിന് അരികിലൂടെ അപ്രോച്ച് റോഡുകള്‍ നിര്‍മ്മിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി. 10 സ്‌പോട്ട് ലൈറ്റ് സ്ഥാപിക്കും. പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ച് കരാറുകാരന്റെ തുക സംബന്ധിച്ച ചര്‍ച്ചയെ തുടര്‍ന്നാണ് അപ്രോച്ച് റോഡുകള്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചയായത്. ഈ റോഡ്സ്ഥാപിക്കുന്നതിലൂടെ പുനര്‍ലേലത്തില്‍ മറ്റു റൂമുകളും ലേലത്തിലൂടെ വാടകയ്ക്ക് നല്‍കാന്‍ കഴിയും എന്ന പ്രതീക്ഷയാണ് നഗരസഭയില്‍ ഉള്ളത്. മൂന്നാംഘട്ടം നഗരസഭ നിശ്ചയിക്കുന്ന വിലയ്ക്ക് റൂമുകള്‍ കൊടുക്കാനാണു പദ്ധതിയിട്ടുള്ളത്.
വെള്ളപ്പൊക്കത്തോ ടനുബന്ധിച്ച് നഗരത്തിലെ കുടിവെള്ള വിതരണവും വൈദ്യുതി വിതരണവും തടസ്സപ്പെട്ട മേഖലകളെ കുറിച്ച് പരിഹാരം കാണുന്നതിനായി 17ന് രാവിലെ പത്തരക്ക് കെഎസ്ഇബി ഓഫിസ് അധികൃതരുമായും, പതിനൊന്നരയ്ക്ക് വാട്ടര്‍ അതോറിറ്റി അധികൃതരുമായി നഗരസഭ ചര്‍ച്ച നടത്തുമെന്നും അധ്യക്ഷത വഹിച്ച നഗരസഭാ ചെയര്‍മാന്‍ എന്‍.എം നാരായണന്‍ നമ്പൂതിരി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  15 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  15 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  15 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  15 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  15 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  15 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  16 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  16 days ago