പിറന്നാളിന് മിഠായിക്കു പകരം വിദ്യാലയത്തിലേക്ക് പച്ചക്കറി
കൂറ്റനാട്: സ്വന്തം വിദ്യാലയത്തിലെ ഉച്ചഭക്ഷണം മികവുറ്റതാക്കാന്‍ എന്തു ചെയ്യണമെന്ന അധ്യാപകരുടെ ചോദ്യത്തിന് കുട്ടികള്‍ നല്കിയ മറുപടിയാണ് എന്റെ പിറന്നാളിന് എന്റെ പച്ചക്കറി. വിഷമില്ലാത്ത പച്ചക്കറി ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ വേണ്ടിയാണ് എന്റെ പിറന്നാളിന് എന്റെ പച്ചക്കറി കൊണ്ടുവരാമെന്ന കാര്യം വിദ്യാഥികളും രക്ഷിതാക്കളും മുന്നോട്ടുവെച്ചത്. തിരുമിറ്റക്കോട് പഞ്ചായത്തിലെ ഇട്ടോണം എ.എല്‍.പി സ്കൂളിലാണ് പിറന്നാള്‍ ദിനത്തില്‍ കുട്ടികളുടെ വീട്ടില്‍ കൃഷി ചെയ്തുണ്ടാക്കിയ പച്ചക്കറി, മിഠായിക്കു പകരം വിദ്യാലയത്തിലേക്ക് കൊണ്ടുവരുന്നത്. വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തില്‍ കുട്ടികളുടെ വീടുകളില്‍ ഉണ്ടാക്കിയ പച്ചക്കറി ഉപയോഗിച്ച് കറിയുണ്ടാക്കി എല്ലാവരും കൂട്ടമായി കഴിക്കുകയാണ് ചെയ്യുന്നത്. കുട്ടികള്‍ അവരുടെ വീടുകളില്‍ നടത്തുന്ന പച്ചക്കറി കൃഷി യെക്കുറിച്ച് അറിവു നല്‍കാനായി അവരുടെ അധ്യാപകരും കൂടെയുണ്ട് . കഴിഞ്ഞ വര്‍ഷം ആരംഭിച്ച പദ്ധതി ഇപ്പോഴും തുടര്‍ന്നു പോരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."