ബഹ്‌റൈനില്‍ ബലിപെരുന്നാള്‍ നമസ്‌കാരം 5.25ന്
മനാമ: ബഹ്‌റൈനില്‍ ബലിപെരുന്നാള്‍ നമസ്‌കാരം ഞായറാഴ്ച രാവിലെ 5.25ന് നടക്കും. ബഹ്‌റൈന്‍ സുന്നീ ഔഖാഫ് ആണ് രാജ്യത്തെ പെരുന്നാള്‍ നിസ്‌കാര സമയംഏകീകരിച്ച് അറിയിച്ചത്. ഓഖാഫിന്റെ ംേശേേലൃ പേജില്‍ ഇതുസംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
സൂര്യോദയം കഴിഞ്ഞ് 20 മിനുട്ട് മുതലാണ് പെരുന്നാള്‍ നിസ്‌കാര സമയം പ്രവേശിക്കുന്നത്. ഇതനുസരിച്ചാണ് സമയത്തിന്റെ ആദ്യം തന്നെ രാജ്യത്തെ എല്ലാ പള്ളികളിലും ഈദ്ഗാഹുകളിലും 5.25 പെരുന്നാള്‍ നിസ്‌കാരസമയമായി അധികൃതര്‍ നിശ്ചയിച്ചിരിക്കുന്നത്.
സുന്നി ഔഖാഫിന്റെ ഔദ്യോഗിക ഈദ് ഗാഹുകള്‍ക്കു പുറമെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ഈദ് ഗാഹുകളും ഒരുക്കിയിട്ടുണ്ട്. ഇവിടെയും പെരുന്നാള്‍ നിസ്‌കാരങ്ങള്‍ 5.25ന് നടക്കും.
നിലവില്‍ മസ്ജിദ് സൗകര്യമില്ലാത്ത ബഹ്‌റൈനിലെ ജിദ്ഹഫ്സിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ക്കുമായി പതിവ് പോലെ സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ഘടകത്തിനു കീഴില്‍ ജിദ്ഹഫ്സ് ഏരിയ കമ്മിറ്റി അല്‍ ശബാബ് ഇന്റോര്‍ സ്റ്റേഡിയത്തില്‍ ഇത്തവണയും ഈദ് മുസ്വല്ല ഒരുക്കും. കോ-ഓര്‍ഡിനേറ്റര്‍ ഉസ്താദ് റബീഹ് ഫൈസി അന്പലക്കടവ് നേതൃത്വം നല്‍കും. ഇവിടെ നിസ്‌കാരത്തിനെത്തുന്നവര്‍ അംഗ ശുദ്ധി വരുത്തി ക്രിത്യസമയത്തിനു മുന്‌പെ എത്തണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."