മുന്‍ അംബാസഡര്‍ ജോര്‍ജ്ജ് ജോസഫിന്റെ നിര്യാണം; പ്രവാസലോകത്തെങ്ങും കണ്ണീര്‍പൂക്കള്‍
മനാമ: മുന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫിന്റെ നിര്യാണത്തില്‍ ബഹ്‌റൈനിലെ വിവിധ പ്രവാസി സംഘടനകള്‍ അനുശോചിച്ചു. ബഹ്‌റൈനില്‍ ചുമതലയേല്‍ക്കുന്നതിനു മുമ്പ് ഖത്തര്‍, യു.എ.ഇ. തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യന്‍ സമൂഹത്തില്‍ പേരെടുത്ത നയതന്ത്രജ്ഞനായിരുന്ന ജോര്‍ജ്ജ് ജോസഫ് ദീര്‍ഘനാളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
അദ്ദേഹത്തിന്റെ മരണ വിവരമറിഞ്ഞതോടെ പ്രവാസികള്‍ക്കിടയിലും അദ്ദേഹത്തെ അറിയുന്നവരും സഹായം ലഭിച്ചവരുമായി നിരവധി പ്രവാസികള്‍ തങ്ങളുടെ സങ്കടങ്ങളും ഓര്‍മ്മകളും ഇവിടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. താന്‍ ജോലിയെടുത്ത രാജ്യങ്ങളിലെല്ലാം പാവപ്പെട്ട തൊഴിലാളികളുടെ കണ്ണീരൊപ്പാന്‍ അദ്ദേഹം എന്നും മുന്‍പന്തിയിലായിരുന്നു.
ഡോ. ജോര്‍ജ്ജ് ജോസഫിന്റെ നിര്യാണത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജം, ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്, ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ തുടങ്ങി നിരവധി സംഘടനകള്‍ അനുശോചിച്ചു. ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആര്‍.എഫ്) കേരളീയ സമാജവുമായി സഹകരിച്ച് ഇന്നലെ രാവിലെ സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ മുഖ്യ പ്രഭാഷണം നടത്തി. ബഹ്‌റൈനിലെ ഒട്ടുമിക്ക സാംസ്‌കാരിക സംഘടന നേതാക്കളും സാമൂഹിക പ്രവര്‍ത്തകരുമടക്കം നിരവധിയാളുകള്‍ പെങ്കടുത്തു. എംബസി പ്രവര്‍ത്തനങ്ങളെ ജനകീയമാക്കിയ ഡോ.ജോര്‍ജ് ജോസഫിെന്റ നിര്യാണത്തില്‍ പ്രവാസികളോടൊപ്പം താനും പങ്കുചേരുന്നുവെന്ന് അംബാസഡര്‍ പറഞ്ഞു.
സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള, മാധ്യമപ്രവര്‍ത്തകന്‍ സോമന്‍ ബേബി, ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ഭഗ്‌വാന്‍ അസര്‍പോട്ട തുടങ്ങിയവരും വിവിധ സംഘടനാപ്രതിനിധികളും ഡോ. ജോര്‍ജ്ജ് ജോസഫിന്റെ സേവനങ്ങള്‍ അനുസ്മരിച്ചു. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും എംബസി പ്രവര്‍ത്തനങ്ങളെ ജനകീയമാക്കുന്നതിലും എല്ലാ നല്ല പ്രവര്‍ത്തനങ്ങളെയും അംഗീകരിക്കുന്നതിലും പിശുക്കു കാണിക്കാത്ത അസാധാരണ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍േറതെന്ന് ഇവര്‍ സൂചിപ്പിച്ചു.
നീതി നിഷേധിക്കപ്പെട്ടവര്‍ക്കും അര്‍ഹരായവര്‍ക്കും വേണ്ടി അദ്ദേഹം എംബസിയുടെ വാതിലുകള്‍ തുറന്നിടുമായിരുന്നു. അവര്‍ക്കായി ഔദ്യോഗിക സമയത്തിനപ്പുറവും സമയം ചെലവഴിച്ചിരുന്നത് മാതൃകാപരമാണ്. അദ്ദേഹത്തെപ്പോലുള്ള ജനകീയരും സേവന തല്‍പരരരുമായ നയതന്ത്രജ്ഞരാണ് ഇന്ത്യയുടെ അഭിമാനമെന്നും ഫ്രന്റ്‌സ് പുറത്തിറക്കിയ അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കി. രാജ്യത്തിന്റെ യശസ്സ് പുറം ലോകത്തത്തെിക്കുന്നതില്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്നും അവര്‍ വ്യക്തമാക്കി.
നിയമ പ്രശ്‌നങ്ങളില്‍ കുരുങ്ങിക്കിടക്കുന്നവരുടെയും തൊഴിലവകാശങ്ങള്‍ ഹനിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. പ്രവാസികള്‍ക്ക് പ്രയോജകരമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ തുടക്കം കുറിക്കാനായതൂം പ്രവാസി സമൂഹം സോഷ്യല്‍ മീഡിയകളിലൂടെയും പങ്കുവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."