ഒരു പൂച്ചെണ്ട് കൊണ്ട് ആശ്വാസം ചൂടിയ ഓര്‍മകളുമായി ബഷീര്‍ അംബലായി
മനാമ: ബഹ്‌റൈനിലെ ഒരു ജീവകാരുണ്യ ചടങ്ങില്‍ പങ്കെടുക്കാന്‍ ഡോ.ജോര്‍ജ് ജോസഫ് എത്തിയപ്പോഴുണ്ടായ അനുഭവം ഒരിക്കലും മറക്കില്ലെന്ന്? ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം സംഘടന ജനറല്‍ സെക്രട്ടറി ബഷീര്‍ അമ്പലായി അറിയിച്ചു.
അന്ന് അംബാസഡര്‍ കാറില്‍ നിന്നിറങ്ങി വേദിയില്‍ വരുന്ന സമയം അദ്ദേഹത്തെ പൂച്ചെണ്ട് നല്‍കിയാണ്? സ്വീകരിച്ചത്?. അപ്പോള്‍ അവിടെ മുഷിഞ്ഞ ഡ്രസ്സും നരച്ച താടിയുമുള്ള ഒരാള്‍ അദ്ദേഹത്തെ കൈകൂപ്പി വണങ്ങി നില്‍ക്കുന്നുണ്ടായിരുന്നു.അയാളെ വിളിച്ച്? ഡോ.ജോര്‍ജ് ജോസഫ് എന്തെങ്കിലും പരാതിയാണോ എന്നു ചോദിച്ചു.
അപ്പോള്‍ അയാള്‍ പരാതിയല്ലെന്നും മകളുടെ ഹൃദയശസ്ത്രക്രിയക്കു എന്തെങ്കിലും സഹായം കിട്ടുമോ എന്നറിയാന്‍ വന്നതാണെന്നും പറഞ്ഞു. സഹായം അഭ്യര്‍ഥിച്ച് എത്തിയ ആള്‍ ക്ലീനിങ് കമ്പനിയില്‍ ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുകയാണെന്ന് വ്യക്തമായി.അരവയര്‍ നിറക്കാനുള്ള പണം മാത്രം ചെലവഴിച്ച് ശേഷിക്കുന്ന പണം മുഴുവന്‍ വീട്ടിലേക്ക് അയച്ചു കൊടുക്കുന്ന ആളാണ്..
ബഹ്‌റൈനില്‍ വന്നിട്ട് എട്ടു വര്‍ഷത്തോളമായി. സമ്പാദ്യമൊന്നുമില്ല. അതിനിടെയിലാണ് മകള്‍ക്ക് അസുഖം വന്നത്. എന്തു ചെയ്യണമെന്നറിയില്ല അയാള്‍ പറഞ്ഞു.
ഇതുകേട്ട് അംബാസഡര്‍ അയാളുടെ തോളില്‍ തട്ടി 'എനിക്കിവര്‍ തന്ന ഈ പൂവ് നിങ്ങളുടെ മകള്‍ക്കുള്ളതാണ്' എന്നുപറഞ്ഞു. അയാളോട് വേദിയുടെ മുന്‍ നിരയില്‍ ഇരിക്കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗം നടത്തിയത് ആ പൂവ് ലേലം വിളിച്ചുകൊണ്ടായിരുന്നു. 50 ദിനാറില്‍ തുടങ്ങിയ ലേലം വിളി 950 ദിനാറിലെത്തി.ഒപ്പം, അവിടെ വന്നവരെല്ലാം കൈയയച്ച് സംഭാവനകളും നല്‍കി. അങ്ങനെ പിരിഞ്ഞുകിട്ടിയ തുകയുമായാണ് ആ മനുഷ്യന്‍ ഉമ്മുല്‍ ഹസം ബാേങ്കാക് ഹാളില്‍ നിന്ന് ഇറങ്ങി പോയത് സന്തോഷത്താല്‍ കണ്ണുനിറഞ്ഞായിരുന്നു. ഇത്തരം നിരവധി സംഭവങ്ങള്‍ ഡോ.ജോര്‍ജ് ജോസഫുമായി ബന്ധപ്പെട്ട് ഓര്‍ത്തെടുക്കാനുണ്ടെന്ന് ബഷീര്‍ അമ്പലായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."