ആര്‍.ഡി.ഒയുടെ ഉത്തരവ് നടപ്പാക്കാത്തതില്‍ പ്രതിഷേധം ശക്തം
കുറവിലങ്ങാട്: അനധികൃത പന്നിഫാം അടച്ചുപൂട്ടാന്‍ പാലാ ആര്‍.ഡി. ഒയുടെ ഉത്തരവ് നടപ്പിലാക്കാത്തതില്‍ വ്യാപക പ്രതിഷേധം.
വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് 10ാം വാര്‍ഡില്‍ അരീക്കര സ്വദേശി ജോസിന്റെ പന്നിഫാമിനെതിരെയാണ് പ്രതിഷേധം ശകതമായിരിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി പരിസരവാസികള്‍ ഈ അനധികൃത പന്നിവളര്‍ത്തല്‍ കേന്ദ്രത്തിന് എതിരെ പരാതിയുമായി രംഗത്തുണ്ട്. പുതിയതായി അധികാരത്തിലെത്തിയ വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി പന്നിഫാം അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരുന്നു.
ഫാം നടത്തിപ്പുകാരന്‍ ജോസിന്റെ ഫാമില്‍ നോട്ടീസ് പതിപ്പിച്ച് നടപടി പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് ഉഴവൂര്‍ വില്ലേജ് ഓഫിസര്‍ മുഖാന്തിരം ആര്‍.ഡി.ഒ അടച്ചുപൂട്ടാന്‍ ഉത്തരവ് നല്‍കിയിരുന്നത്. എന്നാല്‍ പരാതിക്കാരില്‍ നിന്ന് വന്‍തുക പറ്റിയാണ് അധികൃതര്‍ തനിക്കെതിരെ ഉത്തരവിറക്കിയിരിക്കുന്നതെന്നാണ് ജോസിന്റെ വാദം. ഇതനുസരിച്ച് രേഖാമൂലം ഇയാള്‍ പാലാ ആര്‍.ഡി.ഓയ്ക്ക് സത്യവാങ്മൂലവും നല്‍കി. ഇതോടെ നടപടി പൂര്‍ത്തീകരിക്കുവാന്‍ പാലാ ആര്‍.ഡി.ഒ.യ്ക്കും സാധിച്ചില്ല. ഇത്തരത്തില്‍ നടപടി വൈകിപ്പിക്കുകയാണ് ജോസെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി പന്നിവളര്‍ത്തല്‍ കേന്ദ്രം അടച്ചുപൂട്ടുകതന്നെ ചെയ്യുമെന്നാണ് ആര്‍.ഡി.ഒ ഓഫിസിന്റെ വിശദീകരണം.
അന്വേഷണം നടത്തിയ ജില്ലാ മെഡിക്കല്‍ ഓഫിസര്‍, കോട്ടയം കലക്ടര്‍, കോട്ടയം എ.ഡി.എം. ഡെപ്യൂട്ടി പഞ്ചായത്ത് ഡയറക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉള്‍പ്പടെയുള്ള അധികൃതര്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പന്നി ഫാം അടച്ചുപൂട്ടണമന്നാണ് വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്.
ഈ നിര്‍ദേശം ഇതുവരെ നടപ്പായില്ല. പന്നിഫാമില്‍നിന്ന് അഴുകിയ ദുര്‍ഗന്ധം മൂലം സമീപവാസികള്‍ക്ക് സ്വന്തം വീടുപേക്ഷിച്ച് താമസം മാറ്റേണ്ട അവസ്ഥയിലാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ വി.സി മാത്യു വലിയവീട്ടില്‍ രാമപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, രാമപുരം സബ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ മുമ്പാകെ പരാതി നല്‍കിയിരുന്നു.ഇതിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് ഇടമ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഒരു പന്നിയെ വളര്‍ത്തുന്നതിനു പോലും ഗ്രാമപഞ്ചായത്ത് അധികൃതരുടെ അനുമതി വേണമെന്ന നിയമം നിലനില്‍ക്കെയാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി ചില രാഷിട്രീയ നേതാക്കളുടെ ഒത്താശയോടുകൂടി പന്നി ഫാം പ്രവര്‍ത്തിച്ചിരുന്നത്.
ജുഡീഷ്യല്‍ അധികാരമുള്ള പാലാ ആര്‍.ഡി.ഒയുടെ ഉത്തരവ് പാലിക്കാത്ത പന്നിഫാം ഉടമയുടെ വ്യാജ ആരോപണങ്ങള്‍ അന്വേഷിക്കുവാന്‍ തീരുമാനിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."