കണ്ണൂരില്‍ മരണം എട്ടായി
ഇന്നലെ രണ്ടുപേര്‍ മരിച്ചു
കണ്ണൂര്‍: കാലവര്‍ഷത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. മാട്ടൂല്‍ സ്വദേശി ടി.കെ.ടി ഹൗസില്‍ പി.പി സുബൈര്‍ (38), മക്രേരി പരിയാരം ബാവോട് സ്വദേശി കെ.വി ഇഖ്ബാല്‍ എന്നിവരാണ് ഇന്നലെ മരിച്ചത്. വെള്ളക്കെട്ടില്‍ വീണാണ് ഇരുവരുടെയും മരണം. രാവിലെ 11 ഓടെ മടക്കരക്കടവിലെ പാലത്തിനടുത്ത് നിന്നാണ് സുബൈറിന്റെ മൃതദേഹം കണ്ടെടുത്തത്. വൈകിട്ട് മൂന്നോടെയാണ് ഇഖ്ബാലിന്റെ മൃതദേഹം ലഭിച്ചത്. ഇതോടെയാണ് ജില്ലയില്‍ മരണപ്പെട്ടവരുടെ എണ്ണം എട്ടായത്. പുന്നോല്‍ താഴെവയല്‍ പവിത്രം ഹൗസില്‍ നിധിന്റെ മകന്‍ ആര്‍വിന്‍(2) ശനിയാഴ്ച വീടിനടുത്ത വെള്ളക്കെട്ടില്‍ വീണ് മരിച്ചിരുന്നു.
ചെറുകുന്നിലെ ആലയിലെ പരേതനായ ആദംകുട്ടിയുടെയും അലീമയുടെയും മകനാണ് സുബൈര്‍. ഭാര്യ: സീനത്ത്. മക്കള്‍: റജ, റിജുവാന്‍. സഹോദരങ്ങള്‍: അബൂബക്കര്‍, അനസ്, താഹിറ, അഷ്‌റഫ്, പരേതനായ സക്കറിയ. ഉസ്മാന്റെയും ഖദീജയുടെയും മകനാണ് ഇഖ്ബാല്‍. സഹോദരങ്ങള്‍: ഫിറോസ്, റൈഹാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."