എസ്.ബി.ഐ ഇരുട്ടടി വീണ്ടും; മുന്നറിയിപ്പില്ലാതെ വായ്പാ പലിശ വര്‍ധിപ്പിച്ചു
തിരുവനന്തപുരം: ചെറുകിട കച്ചവട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച മുദ്ര ലോണ്‍ യോജന പദ്ധതിയുടെ പലിശ മുന്നറിയിപ്പില്ലാതെ ഉയര്‍ത്തി എസ്.ബി.ഐയുടെ ഇരുട്ടടി വീണ്ടും. 9.8 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കിയാണ് എസ്.ബി.ഐ പലിശ ഉയര്‍ത്തിയത്. ഇടപാടുകള്‍ക്ക് അന്യായമായി ചാര്‍ജ് ഈടാക്കിയതിന് പിന്നാലെയാണ് എസ്.ബി.ഐയുടെ ഈ നടപടി. ഇതിനെതിരെ പ്രതിഷേധം വ്യാപകമായി.
എസ്.ബി.ഐ മുന്നറിയിപ്പില്ലാതെ പലിശ വര്‍ധിപ്പിച്ചത് പദ്ധതിയുടെ കീഴില്‍ വായ്പ എടുത്തവരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പലിശ വര്‍ദ്ധിപ്പിച്ചതോടെ വായ്പ അടച്ചുതീരാറായവര്‍ ഇനിയും കൂടുതല്‍ തുക അടയ്‌ക്കേണ്ടിവരും. കേന്ദ്ര സര്‍ക്കാര്‍ 2015ല്‍ കൊണ്ടുവന്ന പദ്ധതിയുടെ ഭാഗമായി 50000 മുതല്‍ 10 ലക്ഷം രൂപ വരെയായിരുന്നു വായ്പ തുകയായി അനുവദിച്ചിരുന്നത്.
പദ്ധതി രാജ്യത്തെ 58 ദശലക്ഷം ചെറുകിട സംരംഭകര്‍ക്ക് ആശ്വാസമാകും എന്ന് പ്രഖ്യാപിച്ച് ഏറെ കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധിതിയാണ് മുദ്ര. 5 മുതല്‍ 7 വര്‍ഷം വരെയായിരുന്നു തിരിച്ചടവ് കാലാവധി.
സഹകരണ ബാങ്കുകളൊഴികെ മറ്റ് ബാങ്കുകളൊന്നും മുദ്രവായ്പയ്ക്ക് ഏകീകൃത പലിശ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല എന്നതിന്റെ മറവിലാണ് എസ്.ബി.ഐ പലിശ വര്‍ദ്ധിപ്പിച്ചത്. കേരളത്തില്‍ ലക്ഷക്കണക്കിന് പേരാണ് മുദ്ര വായ്പ എടുത്തത്. ഇതില്‍ കൂടുതല്‍ പേരും എസ്.ബി.ടിയില്‍ നിന്നായിരുന്നു വായ്പ എടുത്തത്. ബാങ്ക് ലയനത്തോടെ അവരും എസ്.ബി.ഐയിലേക്കായി.
ബാങ്കിങ് ഇടപാടുകള്‍ക്ക് സര്‍വിസ് ചാര്‍ജ് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മുദ്ര ലോണ്‍ യോജനയുടെ പ്രയോജകരെയും എസ്.ബി.ഐ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സംരംഭകര്‍ക്ക് ഈടില്ലാതെ വായ്പ ലഭിക്കുന്ന മുദ്രാ പദ്ധതിക്ക് പലിശ വര്‍ധിപ്പിച്ചത് വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."