HOME
DETAILS

ശക്തി കുറഞ്ഞ് മഴ; വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ടു പെയ്യും

  
backup
August 11 2019 | 16:08 PM

%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%81%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%ae%e0%b4%b4-%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d

 

 

 

 

 

അഷറഫ് ചേരാപുരം


കോഴിക്കോട്: കേരളത്തെ ഭീതിയിലാഴ്ത്തിയ പേമാരിക്ക് കാരണമായ ന്യൂനമര്‍ദം ദുര്‍ബലമായി. മഴയുടെ ശക്തി കഴിഞ്ഞ ദിവസത്തോടെ കുറഞ്ഞു തുടങ്ങിയിരുന്നു. എന്നാല്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. കഴിഞ്ഞ തവണയുണ്ടായ മഹാപ്രളയത്തിന് സമാനമായ ന്യൂനമര്‍ദമാണ് ഇപ്പോഴത്തെ പേമാരിക്കും കാരണമായത്. എന്നാല്‍ ഇത് ഗുജറാത്ത് ഭാഗത്തേക്ക് നീങ്ങിയതോടെയാണ് കേരളത്തില്‍ മഴക്ക് ശമനമുണ്ടായത്.
പടിഞ്ഞാറന്‍ ഗുജറാത്ത്, തെക്കുപടിഞ്ഞാറ് രാജസ്ഥാന്‍, തെക്കന്‍ പാകിസ്താന്‍, കറാച്ചി ഭാഗത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായം. കാറ്റിന്റെ ഗതി മാറിയതോടെ കേരളത്തിലെ കാലവര്‍ഷ കാറ്റിന്റെ ശക്തിയും കുറഞ്ഞു. കേരളത്തിന് മുകളില്‍ രൂപം കൊണ്ട അതിമര്‍ദം ആണ് കേരളത്തിന് തുണയായത്. അതിമര്‍ദം മേഘങ്ങള്‍ കേരളത്തിലേക്ക് പ്രവേശിക്കുന്നത് തടയും. അതിനിടെ കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ പെയ്ത മഴയുടെ അളവ് ശരാശരിയില്‍ നിന്ന് പത്തിരട്ടി കൂടുതലെന്നാണ് റിപ്പോര്‍ട്ട്.
കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഓഗസ്റ്റ് എട്ടു മുതല്‍ ഒന്‍പത് വരെയുള്ള 24 മണിക്കൂറിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. അന്ന് സംസ്ഥാനത്ത് ശരാശരി പെയ്തത് 158 മില്ലീമീറ്റര്‍. ശരാശരിയായ 14.4 മില്ലീമീറ്ററിനെക്കാള്‍ 998 ശതമാനം അധികം. ഈ മാസം ഒന്‍പതിന് 378 ശതമാനവും പത്തിന് 538 ശതമാനവും അധികം മഴ പെയ്തു. 2018 ഓഗസ്റ്റിലെ ഇതേ ദിവസങ്ങളില്‍ നാലിരട്ടിവരെ മാത്രം അധികം മഴയാണ് ലഭിച്ചത്. ഓഗസ്റ്റ് എട്ടിന് 310, ഒന്‍പതിന് 379, പത്തിന് 152 മില്ലീ മീറ്റര്‍ എന്നിങ്ങനെയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ മഴക്കണക്ക്. ജൂണ്‍ - ജൂലൈ മാസങ്ങളില്‍ കേരളത്തില്‍ ലഭിക്കേണ്ട മഴ ദുര്‍ബലമാവുകയും ഓഗസ്റ്റില്‍ മൂന്നുനാലു ദിനം കൊണ്ട് ഇത് ഒന്നിച്ച് ലഭിക്കുകയും ചെയ്യുന്ന അവസ്ഥയാണ് കഴിഞ്ഞ തവണത്തെപ്പോലെ ഇപ്പോഴും ഉണ്ടായിരിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ പാരിസ്ഥിതിക ജൈവ മേഖലയെ തകിടം മറിക്കുന്ന സ്ഥിതി വിശേഷമാണ് സംജാതമാക്കിയിരിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  16 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  16 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  17 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  17 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  17 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  17 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  17 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  17 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  17 days ago