HOME
DETAILS
MAL
370ാം അനുച്ഛേദം റദ്ദാക്കിയത് കശ്മിരില്‍ ഭീകരത അവസാനിപ്പിക്കും: അമിത്ഷാ
backup
August 11 2019 | 16:08 PM
ചെന്നൈ: ജമ്മുകശ്മിരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ.
ജമ്മു കശ്മിരിന് നല്‍കിയിരുന്ന പ്രത്യേക പദവി നീക്കം ചെയ്യുന്നത് ഭീകരത അവസാനിപ്പിക്കുമെന്നും മേഖലയുടെ പുരോഗതി സാധ്യമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു എഴുതിയ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ.
ദേശീയ താല്പര്യം മുന്‍നിര്‍ത്തിയാണ് ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."