സ്‌കൂള്‍ പരിസരങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന മൂവര്‍ സംഘം അറസ്റ്റില്‍
ആലപ്പുഴ: ഇതര സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് എത്തിച്ച് സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരിമരുന്നു കച്ചവടം നടത്തിയ സംഭവത്തില്‍ മൂന്നു പേര്‍ കൂടി പിടിയില്‍. ആലപ്പുഴയില്‍ എക്‌സൈസില്‍ നടത്തിയ പരിശോധനയിലാണ് ഒന്നര കിലോ കഞ്ചാവുമായി മൂന്നു പേര്‍ പിടിയിലായത്. രഹസ്യകോഡ് ഉപയോഗിച്ചായിരുന്നു ഇവരുടെ കഞ്ചാവ് വില്‍പനയെന്നും എക്‌സൈസ് അന്വേഷണത്തില്‍ കണ്ടെത്തി. കുട്ടനാട് സ്വദേശികളായ സനല്‍, സനീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. 'ടോണി വിളിക്കുന്നു' എന്ന കോഡ് ഉപയോഗിച്ചായിരുന്നു ഇവരുടെ കഞ്ചാവ് വില്‍പന. ഓണ്ഡലൈന്‍ വ്യാപാരത്തിന്റെ മറവില്‍ സ്‌കൂള്‍ പരിസരത്ത് വീട് വാടകയ്‌ക്കെടുത്ത് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് ലഹരിമരുന്നു വിതരണം ചെയ്യുന്ന സംഘത്തെ കഴിഞ്ഞ ദിവസം എക്‌സൈസ് സംഘം ആലപ്പുഴ കൊമ്മാടിയില്‍ നിന്ന് പിടികൂടിയിരുന്നു. ഈ സംഘത്തലവന്‍ ബിനോയിയെ ചോദ്യം ചെയ്തതോടെ സംഘത്തിന്റെ വേര് ആഴത്തിലാണെന്ന് കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘത്തലവന്‍ എക്‌സൈസ് സി.ഐ ചന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്നു പേര്‍ ഒന്നര കിലോ കഞ്ചാവുമായി പിടിയിലായത്. 300 പായ്ക്കറ്റാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തമിഴ്‌നാട്ടിലെ കമ്പത്ത് നിന്ന് സനലിന്റെ നേതൃത്വത്തിലാണ് ഇവര്‍ കഞ്ചാവ് എത്തിച്ചിരുന്നത്. ഈ കഞ്ചാവ് 5 ഗ്രാം വീതമുള്ള പായ്ക്കറ്റുകളിലാക്കിയായിരുന്നു വില്‍പന. പായ്ക്കറ്റ് ഒന്നിന് 500 രൂപയ്ക്ക് വില്‍പന നടത്തുകയായിരുന്നു പതിവ്.
ഇതിനായി രഹസ്യ കോഡും ഉപയോഗിച്ചു. കഞ്ചാവിനായി ഫോണില്‍ ബന്ധപ്പെടുന്നവരോട് ഇവര്‍ കോഡ് ചോദിക്കും. ടോണി പറഞ്ഞിട്ട് വിളിക്കുകയാണെന്ന് മറുപടി നല്‍കുന്നവര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കും. ബൈക്കില്‍ കറങ്ങി നടന്നായിരുന്നു ഇവരുടെ കഞ്ചാവ് വില്‍പനയെന്നും എക്‌സൈസ് അന്വേഷണത്തില്‍ വ്യക്തമാക്കി. വധശ്രമം അടക്കമുളള കേസുകളില്‍ പ്രതിയാണ് സനല്‍, മറ്റ് രണ്ട് പ്രതികളും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ നേരത്തെ പിടിയിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."