HOME
DETAILS

മെഡിക്കല്‍ കോളജാശുപത്രിക്ക് മുമ്പില്‍ വില്‍ക്കുന്നത് പഴകിയ ഭക്ഷണസാധനങ്ങള്‍

  
backup
August 01 2016 | 19:08 PM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%be%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf


അമ്പലപ്പുഴ: മെഡിക്കല്‍ കോളജാശുപത്രി അധികൃതരുടെ മൂക്കിന്‍തുമ്പത്ത് പ്രവര്‍ത്തിക്കുന്ന ക്യാന്റീനിലും ഹോട്ടലുകളിലും വില്‍ക്കുന്നത് പൂപ്പലും പുഴുക്കളും നിറഞ്ഞ ഭക്ഷണസാധനങ്ങള്‍.  വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്ക് ആരോഗ്യവകുപ്പ് നോട്ടിസ് നല്‍കി. ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ക്യാന്റീന്‍, സമീപത്തെ രണ്ടു ഹോട്ടലുകളിലുമാണ് പരിശോധന നടത്തിയത്.
ഇന്നലെ  അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിബു സുകുമാരന്റെ നേതൃത്വത്തിലുളള സംഘം മിന്നല്‍ പരിശോധന നടത്തിയത്. ക്യാന്റീനില്‍ കേടായ അച്ചാര്‍ ഉള്‍പ്പെടെയുളള ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടു.  കൂടാതെ വൃത്തിഹീനമായ രീതിയിലാണ് അടുക്കളയും പ്രവര്‍ത്തിച്ചിരുന്നത്. ഭക്ഷണസാധനങ്ങളെല്ലാം തുറന്നിരിക്കുന്ന നിലയിലായിരുന്നു.
ഇവിടെയെത്തുന്ന ആളുകള്‍ക്കു നല്‍കുന്ന കുടിവെളളവും മലിനമാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഹോട്ടല്‍ ജീവനക്കാര്‍ക്ക് ആര്‍ക്കും ഹെല്‍ത്ത് കാര്‍ഡില്ലെന്നും പരിശോധനയില്‍ തെളിഞ്ഞു. നിലവില്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ നിന്ന് നല്‍കിയ  നല്‍കിയ പേപ്പറാണ് ഇവര്‍ ഹെല്‍ത്ത് കാര്‍ഡിനുപകരമായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് ഹെല്‍ത്ത് കാര്‍ഡായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ ഡോ. ഷിബു സുകുമാരന്‍ പറഞ്ഞു.
ഹെല്‍ത്ത് കാര്‍ഡിനായി എടുക്കേണ്ട പ്രതിരോധ കുത്തിവെയ്പ് ജീവനക്കാരാരും എടുത്തിട്ടില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. എന്നാല്‍ ആരോഗ്യവകുപ്പ്  നല്‍കേണ്ട സാനിറ്ററി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ പോലും നല്‍കാത്ത ക്യാന്റീന്‍ ഉടമക്ക് പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് ലഭിച്ചത് വിവാദമായിട്ടുണ്ട്. ആരോഗ്യ വകുപ്പാണ് സാനിട്ടറി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. ഇതുണ്ടെങ്കില്‍ മാത്രമേ പഞ്ചായത്തില്‍നിന്ന് ലൈസന്‍സ് ലഭിക്കൂ. എന്നാല്‍ അമ്പലപ്പുഴവടക്ക് ഗ്രാമപഞ്ചായത്ത് അധികൃതര്‍ സാനിട്ടറി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത ക്യാന്റീന്‍ ഉടമക്ക് ലൈസന്‍സും നല്‍കിയിരിക്കുകയാണ്.
രണ്ടു ദിവസത്തിനുളളില്‍ പോരായ്മകള്‍ പരിഹരിക്കണമെന്നും ഇല്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പറിയിച്ചു. ആശുപത്രിക്കു സമീപത്തെ ഹോട്ടലുകളും അടുക്കളയും പരിസരവുമൊക്കെ വൃത്തിഹീനമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഹോട്ടലുകളിലെ ജീവനക്കാര്‍ക്ക് ആര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ലഭിച്ചിട്ടില്ല. എല്ലാ ഹോട്ടലുകള്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും ജീവനക്കാരെല്ലാം ഹെല്‍ത്ത് കാര്‍ഡ് എടുക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഹോട്ടലുകള്‍ പൂട്ടിക്കുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, സ്‌നേഹലത., ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍, ജയകൃഷ്ണന്‍, വിനോദ്, പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ലാലി എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.








Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  16 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  16 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  16 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  16 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  16 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  16 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  16 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  16 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  16 days ago