സ്കോളര്‍ഷിപ്പ് അക്കൗണ്ടിന് ബാലന്‍സ് പതിനായിരം രൂപ: പ്രതിഷേധവുമായി എം.എസ്.എഫ്
ആലപ്പുഴ: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്കോളര്‍ഷിപ്പ് തുക എത്തുന്ന അക്കൗണ്ടുകള്‍ സേവിംഗ്സില്നിന്ന് കറന്റ് അക്കൗണ്ടാക്കണമെന്നും മിനിമം ബാലന്‍സ് പതിനായിരം രൂപ നിലനിര്‍ത്തണമെന്നുമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലപാട് പ്രതിഷേധാര്‍ഹാമാണെന്ന് എം.എസ്.എഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
നേരത്തെ സ്കോളര്‍ഷിപ്പിനുവേണ്ടി മാത്രം എസ്.ബി.ടി ശാഖകളില്‍ സീറോ ബാലന്‍സ് അക്കൗണ്ടുകളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയത്. നിലവില്‍ അന്ധ, ബധിര, മറ്റു ശാരീരിക വൈകല്യങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പും ഫീസുകളും വിദ്യാഭ്യാസ സ്ഥാപങ്ങളുടെ അക്കൗണ്ടിലേക്കാണ് എത്തുന്നത്. തുക പിന്‍വലിക്കാനെത്തുമ്പോള്‍ മിനിമം ബാലന്‍സ് പതിനായിരം രൂപ നിലനിര്‍ത്തണമെന്നാണ് ബാങ്ക് അധികൃതരുടെ നിലപാട്. സര്‍ക്കാര്‍ സ്കോളര്‍ഷിനു മാത്രമുള്ള അക്കൗണ്ടായതിനാല്‍ കോളേജ് അധികൃതര്‍ ഈ തുക നിക്ഷേപിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിരവധി വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് വിതരണം താറുമാറാകും.
ഇതിന് അധികാരികളുടെ ഭാഗത്ത് നിന്നും കൃത്യമായ നടപടി ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ എം.എസ്.എഫ് സംസ്ഥാന ഫണ്ട് ശേഖരണത്തില്‍ ജില്ലാ കമ്മിറ്റി ആദ്യഘട്ടത്തില്‍ സ്വരൂപിച്ച ഫണ്ട് സംസ്ഥാന സെക്രട്ടറി സല്മാന് ഹനീഫ് ഇടുക്കിക്ക് ജില്ലാ പ്രസിഡന്റ് അല്‍ത്താഫ് സുബൈര്‍ കൈമാറി. ജില്ലാ പ്രസിഡന്റ് അല്‍ത്താഫ് സുബൈര്‍ അധ്യക്ഷതവഹിച്ചു.
സംസ്ഥാന സെക്രട്ടറി സല്മാന് ഹനീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അജ്മല്‍ ഹസൈനാര്‍, സ്റ്റേറ്റ് കൗണ്‍സില്‍ അംഗം ഉവൈസ് പതിയാങ്കര, നാസിമുദ്ധീന്, നാഫില്‍ റഹ്മാന്, സുഹൈല്‍ കായംകുളം തുടങ്ങിയവര്‍ സംസാരിച്ചു, ജനറല്‍ സെക്രട്ടറി സദ്ദാം ഹരിപ്പാട്, ട്രഷറര്‍ അന്‍ഷാദ് കായംകുളം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."