ഏഴിക്കര പഞ്ചായത്തില്‍ തെരുവുനായ ശല്യം വര്‍ധിക്കുന്നു
പറവൂര്‍: കാലവര്‍ഷം തുടങ്ങിയതോടെ ഏഴിക്കര പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ തെരുവുനായ് ശല്യം വര്‍ധിച്ചു. നായ്ക്കള്‍ ഭക്ഷണം തേടി കൂട്ടമായി റോഡുകളിലേക്ക് ഇറങ്ങിയതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കടുത്ത ഭീഷണിയുടെ നിഴലിലായി.
ഏഴിക്കര പഞ്ചായത്തില്‍ വര്‍ധിച്ചുവരുന്ന തെരുവുനായ്ക്കളുടെ ശല്യം കുറയ്ക്കുന്നതിനായി നാളിതുവരെ യാതൊരു നടപടിയും ചെയ്തിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. അതോടെ, പഞ്ചായത്തിലെ ഏതാണ്ട് എല്ലാ വാര്‍ഡുകളിലും നായ്ക്കളുടെ എണ്ണം വളരെയേറെ വര്‍ധിച്ചു.
കഴിഞ്ഞ വര്‍ഷം കടക്കരയില്‍ തെരുവുനായ, ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക എടത്തുരുത്ത് നികത്തില്‍ കോമളത്തെ വീട്ടില്‍വച്ച് മാരകമായി കടിച്ചുകീറിയിരുന്നു. പൊക്കാളിപ്പാടങ്ങളും മറ്റും നിറഞ്ഞ ഇവിടെ പാടവരമ്പത്താണ് കോമളം താമസിച്ചിരുന്നത്.
ഈ സംഭവം വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും പഞ്ചായത്ത് തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാന്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ല. പഞ്ചായത്തില്‍ മാലിന്യ നിര്‍മാര്‍ജനത്തിന് പ്രത്യേക പദ്ധതികള്‍ ഇല്ലാത്തതിനാല്‍ ഭക്ഷണാവിശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവ കിറ്റുകളിലാക്കി റോഡുവക്കില്‍ കൊണ്ടുവന്ന് തള്ളുകയാണ് ചെയ്യുന്നത്.
മഴക്കാലം തുടങ്ങിയതോടെ ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവപ്പെട്ട തെരുവുനായ്ക്കള്‍ കൂട്ടത്തോടെ റോഡിലേക്കിറങ്ങി. ഇതുമൂലം പകലും രാത്രിയും റോഡുവഴിയുള്ള യാത്ര ദുരിതപൂര്‍ണമായിരിക്കുകയാണ്. ബാഗുമായി സ്‌കൂളിലേക്ക് നടന്നുപോകുന്ന കുട്ടികളെ ഇവ കൂട്ടമായി ആക്രമിക്കുന്നു.
കൂടാതെ, റോഡ് നായ്ക്കള്‍ കൈടക്കുന്നതിനാല്‍ ഇരുചക്ര വാഹന യാത്രികരും അപകടത്തില്‍പ്പെടുന്നു. നായ്ക്കളുടെ ശല്യം കുറയ്ക്കാന്‍ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."