'അമ്മ'ക്കു ദീലിപ് നല്‍കിയത് അഞ്ചു കോടി; വെളിപ്പെടുത്തിയത് അമ്മയിലെ മെമ്പര്‍ തന്നെ
കോഴിക്കോട്: അമ്മ എന്ന സംഘടനയ്ക്ക് അഞ്ച് കോടി തന്നയാളോട് ഞങ്ങള്‍ക്ക് വിധേയത്വം തോന്നുന്നതില്‍ നിങ്ങള്‍ക്ക് തെറ്റ് പറയാനാകുമോ എന്ന് നടന് മഹേഷ്. നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റാരോപിതനെ സംരക്ഷിക്കുന്ന അമ്മയുടെ നിലപാടിനെതിരെ ഡബ്ല്യു.സി.സി വാര്‍ത്താസമ്മേളനത്തിലൂടെ വിമര്‍ശിച്ചതിന് പിന്നാലെയാണ് ദിലീപിനോട് സംഘടനയ്ക്ക് വിധേയത്വമുണ്ടെന്ന് തുറന്ന് സമ്മതിച്ചുകൊണ്ട് അമ്മയിലെ അംഗം കൂടിയായ മഹേഷ് രംഗത്തെത്തിയത്.
'ഒരു സിനിമ നിര്‍മ്മിച്ച് അതിന്റെ ലാഭം വഴി, ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചരക്കോടി തന്ന ഒരു മനുഷ്യനോട് ഞങ്ങള്‍ക്ക് വിധേയത്വം തോന്നുന്നതില്‍ നിങ്ങള്‍ക്ക് തെറ്റ് പറയാനാകുമോ'.എന്നായിരുന്നു മഹേഷ് ചോദിച്ചത്. ഡബ്ല്യു.സി.സിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച കാര്യങ്ങളെ കുറിച്ചുള്ള മാതൃഭൂമിയിലെ ചര്‍ച്ചയ്ക്കിടെയാണ് മഹേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മയുടെ പക്ഷപാതകരമായ നിലപാടില്‍ പരക്കെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് അതിനെ ന്യായീകരിച്ച് നടന് മഹേഷ് രംഗത്തെത്തുന്നത്. നടികള്‍ അമ്മക്കെതിരേ പരസ്യമായി രംഗത്തു വന്നിട്ടും ദിലീപിനെ പൂര്‍ണമായും തള്ളാന്‍ അമ്മ തയ്യാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."