HOME
DETAILS
MAL
വീടിന്റെ കോണ്‍ക്രീറ്റ് തട്ട് പൊളിക്കുന്നതിനിടെ ഇടിഞ്ഞു വീണ് ഒരാള്‍ മരിച്ചു രണ്ടു പേര്‍ക്ക് പരുക്ക്
backup
August 13 2019 | 17:08 PM
കോടാലി: നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ കോണ്‍ക്രീറ്റ് തട്ടുപൊളിക്കുന്നതിനിടെ സണ്‍ഷെയ്ഡ് ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഒറ്റക്കൊമ്പന് വെളുത്തായി വീട്ടില്‍ സത്യന് (42) ആണ് മരിച്ചത്. കിഴക്കേ കോടാലി നിലംപതിക്ക് സമീപം ഇന്നലെ ഉച്ചക്ക് ഒന്നരയോടെ മാമിനിശ്ശേരി (കാഞ്ഞിരത്തിങ്കല്‍) ജോര്‍ജിന്റെ വീട് പണിക്കിടെയായിരുന്നു അപകടം. ജോര്‍ജ് (53), മറ്റൊരു തൊഴിലാളിയായ കുറ്റിചിറ കുറ്റിലാന്‍ വീട്ടില്‍ സതീഷ് (32) എന്നിവര്‍ക്കാണ് പരുക്ക്. ഇവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും പുതുക്കാട് അഗ്നി രക്ഷാ സേനയും വെള്ളിക്കുളങ്ങര പൊലിസും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."