അറബി ഭാഷാ പഠനം തടസപ്പെടുത്തിയ ശ്രീരാമസേനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മംഗളൂരു: അറബി ഭാഷാപഠനം തടസപ്പെടുത്തിയ ശ്രീരാമസേനാ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു.
മംഗളൂരുവിലെ സെന്റ് തോമസ് സ്‌കൂളില്‍ അതിക്രമിച്ചു കയറി കുട്ടികളെ അറബിഭാഷ പഠിപ്പിക്കുന്നത് തടസപ്പെടുത്തിയ സംഭവത്തിലാണ് ശ്രീരാമസേനാ പ്രവര്‍ത്തകരായ നിധിന്‍, സന്തോഷ്, ദിനേശ് എന്നിവരെ മംഗളൂരു റൂറല്‍ പൊലിസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അറബിയും ഉറുദുവും പഠിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഇവരുടെ നേതൃത്വത്തില്‍ അമ്പതിലധികം വരുന്ന സംഘം അതിക്രമിച്ച് സ്‌കൂളില്‍ കയറി പഠനം തടസപ്പെടുത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വിദ്യാര്‍ഥികളില്‍ നിന്ന് അറബി പാഠപുസ്തകങ്ങള്‍ ഇവര്‍ പിടിച്ചുവാങ്ങുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഭഗവത്ഗീതയും വേദപഠനങ്ങളും സ്‌കൂള്‍പഠനത്തില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ മാത്രം അറബിയും ഉറുദുവും പഠിപ്പിച്ചാല്‍ മതിയെന്നും ഇവര്‍ സ്‌കൂള്‍ അധികൃതരോട് പറഞ്ഞിരുന്നു.
എന്നാല്‍ അറബി ഭാഷയ്ക്ക് പുറമെ ഫ്രഞ്ച്, ജര്‍മന്‍, ഭാഷകളും ഈ സ്‌കൂളില്‍ പഠിപ്പിക്കുന്നുണ്ട്. ആരെയും നിര്‍ബന്ധപൂര്‍വം അറബി പഠിപ്പിക്കുന്നില്ല. സ്‌കൂള്‍ സമയത്തിനു ശേഷം അധികസമയം കണ്ടെത്തിയാണ് താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ വിദേശഭാഷകള്‍ പഠിപ്പിക്കുന്നതെന്നു സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മെല്‍വിന്‍ ബ്രാഗ്‌സ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."