HOME
DETAILS

കുമ്പളങ്ങാട് പത്തല്‍ പാലത്തിന് അവഗണന മാത്രം കൂട്ട്

  
backup
June 04 2017 | 21:06 PM

%e0%b4%95%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b2

 

വടക്കാഞ്ചേരി: നാടാകെ വികസന വിപ്ലവമെന്ന് അധികൃതര്‍ പ്രഖ്യാപിക്കുമ്പോഴും വടക്കാഞ്ചേരി നഗരഹൃദയത്തോട് ചേര്‍ന്നുള്ള കുമ്പളങ്ങാട് കര്‍ക്കിടകത്ത് കാവിനടുത്തുള്ള പത്തല്‍ പാലത്തിന് മാത്രം ഇതൊന്നും ബാധകമല്ല.
വടക്കാഞ്ചേരി നഗരസഭയേയും എരുമപ്പെട്ടി പഞ്ചായത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലം അധികൃതരുടെ അവഗണനയുടെ പ്രതീകമായി നിലകൊള്ളുന്നു. നിരവധി കര്‍ഷകര്‍ക്കും ഒട്ടേറെ കാല്‍നട യാത്രക്കാര്‍ക്കും എറെ ഗുണ പ്രദമാണ് ഈ പാലം.
കുമ്പങ്ങാടില്‍ നിന്ന് കാത്തിരക്കോട് തോട്ടുപാലം പരിസരത്തേയ്ക്ക് എളുപ്പമെത്താമെന്നതാണ് ഇതിന്റെ സവിശേഷത. അതു കൊണ്ടു തന്നെ ഈ താല്‍കാലിക പാലത്തിന് നൂറ്റാണ്ടിന്റെ ചരിത്രം ഉണ്ട്. കുമ്പളങ്ങാടുള്ള കര്‍ഷകര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കാഞ്ഞിരക്കോടിനത്തുള്ള തോട്ടുപാലത്തേക്കും കുമാരനെല്ലൂര്‍ക്കും പോകാനുള്ള ഒരു എഴുപ്പ വഴി ആണ് ഈ പാലം. വടക്കാഞ്ചേരി വളര്‍ന്നു മുനിസിപ്പാലിറ്റി ആയെങ്കിലും ഈ പാലത്തിന് മാത്രം ഒരു മാറ്റവും സംഭവിച്ചില്ല. ഇപ്പോഴും എല്ലാ കൊല്ലവും മുളയും കവുങ്ങും പന തടിയും ഉപയോഗിച്ചാണ് ഈ പാലം അറ്റകുറ്റപണി നടത്തുന്നത്.
പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭയില്‍ നിന്ന് ഒരു ചെറിയ തുക ലഭിക്കുമെങ്കിലും ഇതുകൊണ്ട് ഒന്നും ആവാത്ത സ്ഥിതിയാണ്. എറെ വൈകിയുമാണ് തുക ലഭിക്കുക. വര്‍ഷക്കാലം തുടങ്ങുന്നതിന് മുമ്പ് പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ എല്ലാം അവതാളത്തിലാകും .
വടക്കാഞ്ചേരി പുഴയില്‍ വെള്ളം നിറഞ്ഞാല്‍ പണിയൊന്നും നടക്കുകയുല്ല. താല്‍കാലിക പാലത്തിന് പകരം ഒരു സ്ഥിര പാലം ജനങ്ങളുടെ ആവശ്യം അധികൃതരുടെ ബധിര കര്‍ണങ്ങളിലാണ് പതിക്കുന്നത്. ചോദിച്ച് മടുത്ത നാട്ടുകാര്‍ ഇത്തവണയും കൈയില്‍ നിന്ന് പണമെടുത്ത് പണി പൂര്‍ത്തിയാക്കി കവുങ്ങും മുളയും മറ്റ് അസംസ്‌കൃത വസ്തുക്കളുമെത്തിച്ച് പണി പൂര്‍ത്തീകരിച്ചു.
ഇന്നലെ കാലത്ത് മുതല്‍ ആരംഭിച്ച പണി വൈകുന്നേരം വരെ നീണ്ടുനിന്നു. മഴയെയും വെയിലിനെയും വക വയ്ക്കാതെയായിരുന്നു പാലം പണി. അടുത്ത ഒരു കൊല്ലത്തേക്ക് ഇനി പേടി വേണ്ടെങ്കിലും സ്ഥിര പാലമെന്ന സ്വപ്നം ഇന്നും കര്‍ഷകരുടെ വേദനയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറവ ഫിലിംസില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ്; നിര്‍ണായക രേഖകള്‍ കണ്ടെത്തി, നടന്‍ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്യും

Kerala
  •  16 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണസംഘം

Kerala
  •  16 days ago
No Image

സംഭല്‍ ജുമാ മസ്ജിദ് സര്‍വേക്കെതിരായ ഹരജി ഇന്ന് സുപ്രിം കോടതിയില്‍

National
  •  16 days ago
No Image

നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങുകയായിരുന്നു യുവതി മരിച്ചു

Kerala
  •  16 days ago
No Image

കുട്ടമ്പുഴ വനമേഖലയില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളേയും കണ്ടെത്തി, കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍

Kerala
  •  16 days ago
No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  17 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  17 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago