പാലിയേറ്റീവ് കെയര്‍ സെന്റര്‍ ക്രിസ്തീയ ശ്രുശ്രൂഷ കേന്ദ്രത്തിലേക്ക് മാറ്റി
കുന്നംകുളം: കുന്നംകുളം താലൂക്ക് ആശുപത്രി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ പ്രവര്‍ത്തന ഓഫിസ് കോട്ടയില്‍ റോഡിലുള്ള ക്രിസ്തീയ ശ്രുശ്രൂഷ കേന്ദ്രത്തിലേക്ക് മാറ്റിയതായി ഭാരവാഹികള്‍ കുന്നംകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ തലത്തിലുള്ള പാലിയേറ്റീവ് കെയറുമായി സഹകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെങ്കിലും സര്‍ക്കാര്‍ സംവിധാനം കക്തപെടുത്തുന്നതിനുള്ള പ്രവര്‍ത്തനം സജീവമായതോടെയാണ് സ്വകാര്യമേഖലയിലുള്ള പാലിയേറ്റീവ് കെയര്‍ ഇവിടെ നിന്നും മാറ്റുന്നത്.
ആശുപത്രി സൂപ്രണ്ട് താജ്പോള്‍ പനക്കലുള്പെടേയുള്ള എട്ടോളം പേരുടെ നേതൃത്വത്തിലുള്ള ക്രിസ്തീയ ശശ്രൂഷ കേന്ദ്രം പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സൗജന്യമായി അനുവദിച്ചിട്ടുണ്ട്.
ഇന്ന് മുതല്‍ പാലിയേറ്റീവ് കെയര്‍ ഇവിടെ പ്രവര്‍ത്തനമാരംഭിക്കുമെന്നും ഭാരവാഹികളായ കെ.എം ഗഫൂര്‍, ഡോ. കെ.വി ദേവദാസ്, കെ.എ രാമചന്ദ്രന്, സി.ഇ സണ്ണി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."