HOME
DETAILS

പൈപ്പ്‌പൊട്ടി ശുദ്ധജലം പാഴാകുന്നു; നടപടിയില്ലാതെ അധികൃതര്‍

  
Web Desk
October 15 2018 | 08:10 AM

%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d%e2%80%8c%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%9c%e0%b4%b2%e0%b4%82-2

പട്ടാമ്പി: മേലെ പട്ടാമ്പിയില്‍ വ്യാപകമായി പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാന്നു. അധികൃതര്‍ ശരിയാക്കാനുള്ള നടപടി എടുത്തില്ലെന്ന് ആക്ഷേപം. ടൗണിലെ മേലെ പട്ടാമ്പി ജങ്്ഷനിലും പെരിന്തല്‍മണ്ണ റോഡിലുമാണ് പൈപ്പ്് പൊട്ടി ജലം റോഡിലൂടെ നീര്‍ചാലായി ഒഴുകുന്നത്. ടൗണിലെ വിവിധ കടകളിലേക്കും വീടുകളിലേക്കും വിതരണം നടത്തുന്ന പൈപ്പുലൈനുകളാണിവ.
പെരിന്തല്‍മണ്ണ റോഡില്‍ പള്ളിക്കു മുന്നിലെ പൈപ്പ് പൊട്ടിയിട്ട് മാസങ്ങളായി. അതെ സമയം ട്രാഫിക് സിഗ്‌നലിനു സമീപം വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും ടൗണിനോടു ചേര്‍ന്ന ഊടുവഴിയിലൂടെ പോകുന്ന പൈപ്പ് പൊട്ടിയും ജലം പാഴാകുന്നുണ്ട്. സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തോടു ചേര്‍ന്നുള്ള ഊടുവഴിയിലാണ് വന്‍ തോതില്‍ ശുദ്ധജലം ചോരുന്നത്. വര്‍ഷങ്ങളായി തുടരുന്ന ജല ചോര്‍ച്ചക്കെതിരേ സ്ഥാപന ഉടമയും നാട്ടുകാരും പരാതിപ്പെട്ടെങ്കിലും നടപടിയില്ല.
മേലെ പട്ടാമ്പിയില്‍ കൈത്തളിയിലും കല്‍പ്പക തെരുവിലും പൈപ്പ് പൊട്ടി ശുദ്ധജലം ചോരുന്നുണ്ട്. പട്ടാമ്പി ഭാരതപ്പുഴയിലെ പദ്ധതിയില്‍നിന്ന് വിതരണം ചെയ്യുന്ന കുടിവെള്ളം വ്യാപകമായി ചോരുന്നതിനാല്‍ വ്യാപാര സ്ഥാപനങ്ങളും ഗാര്‍ഹിക കണക്ഷഷനുകളെടുത്തവരും ജലക്ഷാമം നേരിടുകയാണ്. ജല അതോറിറ്റിയില്‍നിന്ന് ബില്ലുകള്‍ മുറ തെറ്റാതെ വരുന്നുണ്ടെങ്കിലും കുടിവെള്ളം മാത്രം കിട്ടുന്നില്ലെന്നാണ് പരാതി. അതുകൊണ്ട് തന്നെ പാഴായി പോകുന്ന ശുദ്ധജലപൈപ്പ് പൊട്ടിപോകുന്നത് നന്നാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  4 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  5 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  6 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  6 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  6 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  6 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  7 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  7 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  7 hours ago