
അവസാന ഏകദിനത്തില്‍ ഇന്ത്യക്കെതിരെ തകര്‍ത്തടിച്ച് ക്രിസ് ഗെയില്‍, 41 പന്തില്‍ നിന്ന് നേടിയത് 72 റണ്‍സ്; മഴ മൂലം കളിനിര്‍ത്തുമ്പോള്‍ വിന്‍ഡീസ് ശക്തമായ നിലയില്‍
പോര്‍ട്ട് ഓഫ് സ്പെയിന്: ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസിന് തകര്‍പ്പന്‍ തുടക്കം. മഴമൂലം കളി നിര്‍ത്തുമ്പോള്‍ 22 ഓവറില്‍ രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തില്‍ ആതിഥേയര്‍ 158 റണ്‍സെടുത്തു. തന്റെ അവസാന ഏകദിനമല്‍സരം കളിക്കുന്ന ക്രിസ് ഗെയിലിന്റെ മാസ്മരിക ഇന്നിങ്സാണ് വിന്‍ഡീസിനെ ശക്തമായ നിലയില്‍ എത്തിച്ചത്. കേവലം 41 പന്തുകള്‍ മാത്രം നേരിട്ട ഗെയില്‍, 72 റണ്‍സെടുത്തു. അഞ്ചുസിക്സറുകളും എട്ടു ബൗണ്ടറികളും ഗെയിലിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെടും.
ടേസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നായകന് ഹോള്‍ഡറിന്റെ തീരുമാനം ശരിവയ്ക്കുന്ന വിധത്തിലായിരുന്നു വിന്‍ഡീസിന്റെ തുടക്കം. ഓപ്പണര്‍ മാരായ ഗെയിലും ലെവിസും ഇന്ത്യന്‍ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചു. 10.5 ഓവറില്‍ 115 റണ്‍സാണ് വിന്‍ഡീസ് ആദ്യ വിക്കറ്റില്‍ സ്വന്തമാക്കിയത്. 29 പന്തില്‍ നിന്ന് മൂന്നുസിക്സറും അഞ്ചുബൗണ്ടറികളും സഹിതം 43 റണ്‍സെടുത്ത ലെവിസിനെ ചഹാലിന്റെ പന്തില്‍ ധവാന് പിടിച്ചുപുറത്താക്കുകയായിരുന്നു. ഹോപ് (40 പന്തില്‍ നിന്ന് 19), ഹെറ്റ്മിര്‍ (23 പന്തില്‍ നിന്ന് 18) എന്നിവരാണ് ബാറ്റ് ചെയ്യുന്നത്. ഇന്ത്യക്കു വേണ്ടി ഖലീല്‍ അഹമ്മദും ചഹാലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 59 റണ്‍സിന് വിജയിച്ചു. പരമ്പരയില്‍ 1- 0 ത്തിന് മുന്‍പിലാണ് ഇന്ത്യ ഇപ്പോള്‍. ഇന്നത്തെ ഏകദിനം കൂടി ജയിച്ചാല്‍ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം. ട്വിന്റി- 20 പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് നേരത്തെ അറിയിച്ച ക്രിസ് ഗെയ്ല് പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് ശേഷമേ വിരമിക്കൂ എന്ന് പിന്നീട് ഗെയ്ല് തിരുത്തി. 300 ഏകദിനങ്ങളില്‍ നിന്ന് 10,408 റണ്‍സ് നേടിയ ക്രിസ് ഗെയ്ല് വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് നേടിയ താരമാണ്.
Chris Gayle As He Bids Farewell To ODI Cricket, West Indies in stern position
End of an era
— VK (@PuLL_ShoT) August 14, 2019
Well played gayle #INDvWI #WIvIND pic.twitter.com/ZHLyfEMeO1
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല, ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്
Kerala
• 6 minutes ago
'ചില ഫ്ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്
uae
• 13 minutes ago
ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന് ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്
International
• 35 minutes ago
രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും
uae
• an hour ago
മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം
Kerala
• 2 hours ago
ഓപ്പറേഷന് ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ
uae
• 2 hours ago
'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?
National
• 2 hours ago
'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• 3 hours ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• 3 hours ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 3 hours ago
തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• 3 hours ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 3 hours ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 3 hours ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 3 hours ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 11 hours ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 11 hours ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 12 hours ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 13 hours ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• 4 hours ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• 4 hours ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 11 hours ago